ആലപ്പുഴ ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരെ കലക്ടർ ശാസിക്കുന്ന ശബ്ദസന്ദേശം പുറത്തായി. ആർഡിഒ, ഡപ്യൂട്ടി കലക്ടർ, തഹസിൽദാർ തസ്തികയിലുള്ള ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഇടപെടണമെന്നാണു കലക്ടറുടെ സന്ദേശത്തിലുള്ളതെങ്കിലും ഇതു ബിഎൽഒമാരെ ശാസിക്കുന്നതാണെന്ന തരത്തിൽ വ്യാപകമായി പ്രചരിച്ചു.
തുടർന്ന്, ഇത് എസ്ഐആർ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഒരാഴ്ച മുൻപു നൽകിയ സന്ദേശമാണെന്നു കലക്ടർ അലക്സ് വർഗീസ് വിശദീകരിച്ചു. ഇലക്ഷൻ റജിസ്ട്രേഷൻ ഓഫിസർ (ഇആർഒ), അസി. ഇആർഒ, സൂപ്പർവൈസർമാർ എന്നിവർ ബൂത്തുകളിലെത്തി പരിശോധന നടത്തണമെന്നായിരുന്നു സന്ദേശം.
ഈ നിലയ്ക്കു പോയാൽ എസ്ഐആറിൽ ആലപ്പുഴ ഏറ്റവും പിന്നിലാകുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
പക്ഷേ, ബിഎൽഒമാരെ ശാസിച്ചു എന്ന തരത്തിലാണു സന്ദേശം ഇന്നലെ പ്രചരിച്ചത്. നവംബർ 10ന് ഉദ്യോഗസ്ഥർക്കു നൽകിയ സന്ദേശമാണിതെന്നു കലക്ടറുടെ വിശദീകരണത്തിൽ പറയുന്നു. ‘‘ബിഎൽഒമാർ ചുമതലയേറ്റെടുക്കുന്ന സമയമായിരുന്നു.
അന്നു ഫോം വിതരണം മന്ദഗതിയിലായിരുന്നു. പുതിയ ബിഎൽഒമാർക്ക് എസ്ഐആറിനെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല.
തുടർന്ന് 220 പേരെ മാറ്റേണ്ടിവന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കു നൽകിയ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്’’– കലക്ടർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

