ഒറ്റപ്പാലം ∙ ഗോവയിൽ ഇന്നു തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ ഫിലിം ബസാറിലേക്കു പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയുടെ ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ടു. ഛായാഗ്രാഹകനും സംവിധായകനുമായ ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാർഡ് ഡാൻസി’നാണ് അംഗീകാരം.
കഴിഞ്ഞവർഷം കേരള ചലച്ചിത്ര വികസന കോർപറേഷൻ തിരുവനന്തപുരത്തു നടത്തിയ മേളയിൽ മികച്ച ഛായാഗ്രഹണത്തിനു പുരസ്കാരം നേടിയ ചിത്രമാണിത്.
14 ഭാഷകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 22 ചിത്രങ്ങളിലൊന്നാണിത്.
മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള 230 സിനിമകളാണു ഗോവ ചലച്ചിത്രോത്സവത്തിലുള്ളത്. റിക്കോർഡ് ഡാൻസ് എന്ന നാടോടി കലാരൂപത്തെക്കുറിച്ചുള്ളതാണു ഡോക്യുമെന്ററി.
അഭയ ഷിഹാബും സുജി സുകുമാരനുമാണു നിർമാതാക്കൾ. വിഷ്ണു ബാലകൃഷ്ണൻ, സച്ചിൻ സത്യ, വിഷ്ണു ശിവശങ്കർ, ധനുഷ് നായനാർ, മിദ്ലാജ് മുഹമ്മദ്, കിഷോർ ബാബു എന്നിവരാണു പ്രധാന അണിയറപ്രവർത്തകർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

