ആര്യങ്കാവ് ∙ മണ്ഡലകാലം തുടങ്ങിയതോടെ തിരുമംഗലം ദേശീയപാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും. തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തുന്ന തീർഥാടകരുടെ എണ്ണം വർധിക്കുകയും പതിവു ചരക്കുലോറി ഗതാഗതവും മറ്റു വാഹനത്തിരക്കും ഏറിയതോടെ അതിർത്തി കുരുക്കിലായി.
ഇന്നലെ ചരക്കുലോറിയും തീർഥാടക വാഹനവും അപകടത്തിൽപെട്ടു.
ഇന്നലെ രാവിലെ ക്ഷേത്രം കവലയിൽ തീർഥാടക വാഹനം പാതയോരത്തു നിർത്തിയിരുന്ന ഒാട്ടോ, സ്കൂട്ടർ, ബസ് എന്നിവയിൽ ഇടിച്ചാണ് അപകടത്തിൽപെട്ടത്. തീർഥാടകർക്കു നിസ്സാരപരുക്കുണ്ട്.
തമിഴ്നാട്ടിലേക്കു പോയ ചരക്കുലോറി പുളിയറ എസ് വളവിനു സമീപം എതിർ ദിശയിൽ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ പാതയോരം ചേർന്നു പോയപ്പോൾ മേൽമൂടിയില്ലാത്ത ഒാടയിലേക്കു ചരിഞ്ഞു.
തീർഥാടക വാഹനങ്ങളുടെ തിരക്ക് വർധിച്ചിട്ടും മതിയായ സുരക്ഷയും ഗതാഗതനിയന്ത്രണവും ഏർപ്പെടുത്താത്തതാണു തിരിച്ചടി. ക്ഷേത്രം കവലയിൽ പൊലീസ് സഹായ കേന്ദ്രം ഉണ്ടെങ്കിലും മതിയായ പൊലീസുകാരെ നിയോഗിക്കാത്തതും പ്രതിസന്ധിയായി.
2 ഘട്ടങ്ങളായി 4 പൊലീസുകാർക്കാണു സഹായ കേന്ദ്രത്തിലെ ജോലി.
മണ്ഡലകാലത്ത് കൂടുതൽ പൊലീസുകാർ വേണമെന്നിരിക്കെ ഇതുവരെ നിയമിച്ചിട്ടില്ല. സീസണിലെ പ്രത്യേക ജോലികൾക്കായി സ്പെഷൽ പൊലീസുകാരെയും ഏർപ്പെടുത്തിയിട്ടില്ല.
ക്ഷേത്രദർശനത്തിന് എത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ പാർക്കു ചെയ്യാൻ സ്ഥലപരിമിതി പ്രശ്നമാണ്. ഭൂരിഭാഗം വാഹനങ്ങളും ദേശീയപാതയോരത്ത് ഇരുഭാഗത്തും പാർക്കു ചെയ്യുന്നതോടെ ഗതാഗതം താറുമാറാകുകയാണ്.
പാതയോരം കയ്യേറി പെട്ടിക്കടകൾ പെരുകിയതോടെ പാർക്കിങ് തീരാദുരിതമായതായാണു പരാതി.
പാതയോരം കയ്യേറി സ്ഥാപിക്കുന്ന പെട്ടിക്കടകൾ നീക്കം ചെയ്യാൻ മുൻപു പഞ്ചായത്തും ദേശീയപാത വിഭാഗവും നടപടി എടുത്തിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലുകളെ തുടർന്നു പാഴായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കുന്നതിനും പാർക്കിങ് സൗകര്യത്തിലെ പോരായ്മ പരിഹരിക്കാനും അടിയന്തര നടപടിയാണ് ആവശ്യം.
റേഞ്ച് ഒാഫിസ് കവലയിലെ വനപ്രദേശത്ത് കഴിഞ്ഞ സീസണിൽ താൽക്കാലിക സംവിധാനം ഒരുക്കി പാർക്കു ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

