കാഞ്ഞങ്ങാട് ∙ മുദ്രപ്പത്രത്തിനും സ്റ്റാംപിനും വേണ്ടി പരക്കം പാഞ്ഞ് പൊതുജനം. ഹൊസ്ദുർഗ് താലൂക്ക് ആസ്ഥാനത്താണ് ജനങ്ങളുടെ ഈ ദുരിതം.
മൂന്ന് സ്റ്റാംപ് വെൻഡർ കൗണ്ടറുകൾ ഉണ്ടായിരുന്ന താലൂക്ക് ആസ്ഥാനത്ത് ഇപ്പോൾ ഉള്ളത് ഒരു കൗണ്ടർ മാത്രം. ഇവിടെ നിന്നു മുദ്രപത്രവും സ്റ്റാംപും കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം.
കാത്തു നിന്നാലും കിട്ടാത്തവർ പിന്നെ നീലേശ്വരം, ഉദുമ എന്നിവിടങ്ങളിലേക്ക് പോകുന്നു. ഇതുവഴി പൊതുജനത്തിന് സമയവും പണവും നഷ്ടമാകുന്നു.
നീലേശ്വരത്ത് നിലവിൽ രണ്ടു വെൻഡർ കൗണ്ടറുകളുണ്ട്.
ഹൊസ്ദുർഗ് കോടതിയിൽ ഒന്നും പുതിയകോട്ടയിൽ രണ്ടും വെൻഡർ കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. കോടതിയിലെ കൗണ്ടർ വെൻഡർ ലൈസൻസിയുടെ മരണത്തോടെ നഷ്ടമായി.
പുതിയകോട്ടയിലെ വെൻഡർ ലൈസൻസിയും മരിച്ചതോടെ രണ്ടാമത്തെ കൗണ്ടറും നഷ്ടമായി. സർക്കാർ ഓഫിസുകൾ, കോടതികൾ എന്നിവയുമായി ബന്ധപ്പെട്ട
സ്റ്റാംപുകളും മുദ്രപത്രങ്ങളുമാണ് വെൻഡർ കൗണ്ടർ വഴി ലഭിക്കുന്നത്. നിലവിലുള്ള കൗണ്ടർ വഴി വേഗത്തിൽ മുദ്രപത്രം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
ഓൺലൈൻ വഴിയായതിനാൽ ഏറെ സമയം വേണ്ടി വരുന്നു.
ഈ കാലതാമസം വരിനിൽക്കുന്നവരുടെ എണ്ണവും കൂട്ടുന്നു. ടോക്കൺ ഏർപ്പെടുത്തിയാണ് പലപ്പോഴും ആളുകളെ നിയന്ത്രിക്കുന്നത്.
കാത്തിരുന്നാലും മുദ്രപത്രം കിട്ടാതെ പോകേണ്ട സ്ഥിതിയുമുണ്ട്.
സ്റ്റാംപ് വെൻഡർമാർ മരിച്ചാൽ അവകാശികൾക്ക് നിശ്ചിത കാലാവധിക്കുള്ളിൽ വെൻഡർ ലൈസൻസ് പുതുക്കി കിട്ടാൻ സർക്കാരിന് അപേക്ഷ നൽകാം. അവകാശികൾക്ക് അല്ലാതെ വെൻഡർ ലൈസൻസ് ലഭിക്കാനും സാധ്യതയില്ല.
ഇതിലൊരു മാറ്റത്തിന് സാധ്യത ഉണ്ടോയെന്ന് ട്രഷറി–ധനകാര്യ വകുപ്പുകളാണ് പരിശോധിക്കേണ്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

