ഇരിങ്ങാലക്കുട ∙ ആറ് വർഷം മുൻപ് ഇൗസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസ് (58) വീട്ടിൽ കൊല ചെയ്യപ്പെട്ട
സംഭവത്തിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും സ്ഥലത്തെത്തി നാട്ടുകാരുടെ മൊഴിയെടുത്തു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ, തൃശൂർ ക്രൈംബ്രാഞ്ച് സിഎെ ജോയ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് എസ്എച്ച്ഒമാർ ഉൾപ്പെടുന്ന സംഘം അയൽവാസികളിൽനിന്ന് മൊഴിയെടുത്തത്.
2019 നവംബർ 14ന് വൈകിട്ട് ആറരയോടെയാണ് ആനീസിനെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്.
മൃതദേഹത്തിൽനിന്ന് വളകൾ നഷ്ടപ്പെട്ടതായി കണ്ടതോടെ മോഷണത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന സംശയം ബലപ്പെട്ടു. എന്നാൽ മറ്റ് ആഭരണങ്ങളോ വീട്ടിൽ സൂക്ഷിച്ചിരുന്ന പണമോ നഷ്ടപ്പെട്ടിരുന്നില്ല.
ഈ വഴിക്ക് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
കൊലപാതകം നടന്ന വീട്ടിൽ ക്യാംപ് ചെയ്ത് വിവിധ പൊലീസ് സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. ആനീസ് കൊല്ലപ്പെട്ട
വീട് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
എന്നാൽ 6 വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

