കൊച്ചി: ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തി.
ഒരു ദിവസം ആകെ 75,000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതിയുണ്ടാകൂ. ഈ നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും.
കാനനപാത വഴിയുള്ള പ്രവേശനവും 5000 പേർക്ക് മാത്രമായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ ഇരുപതിനായിരം പേർക്കാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനത്തിന് അവസരം നൽകിയത്.
വെർച്വൽ ക്യൂ ബുക്ക് ചെയ്ത സമയത്തിന് ആറ് മണിക്കൂർ മുൻപും 18 മണിക്കൂർ ശേഷവും മാത്രമേ ഇനി മുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുകയുള്ളൂ. ഈ സമയപരിധിക്ക് പുറത്തുള്ള ബുക്കിംഗുകൾ അസാധുവായിരിക്കും.
ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് കെ ജയകുമാർ ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത തിരക്ക് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചു.
സന്നിധാനത്ത് ദർശനം നടത്താൻ സാധിക്കാതെ മടങ്ങിയ തീർത്ഥാടകരോട് അദ്ദേഹം ക്ഷമാപണം നടത്തി. തിരക്ക് നിയന്ത്രിക്കുന്നതിലെ ഏകോപനത്തിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് അദ്ദേഹം സമ്മതിച്ചു.
തീർത്ഥാടനത്തിൻ്റെ ആദ്യ ദിനങ്ങളിൽ ഇത്രയധികം തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല. പൊതുനന്മ കണക്കിലെടുത്ത് ചില നിയന്ത്രണങ്ങൾ കർശനമാക്കേണ്ടത് അനിവാര്യമാണ്.
ഇതിൻ്റെ ഭാഗമായി പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങൾ ശക്തമാക്കും. ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രം തീർത്ഥാടകർ മലകയറാൻ എത്തണമെന്നും ഇത് സംബന്ധിച്ച് എല്ലാ ഭാഷകളിലും അറിയിപ്പുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ബോർഡിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നാണ് താൻ വ്യക്തമാക്കിയതെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

