ആലപ്പുഴ∙ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെ ട്രാക്കിൽ അഴുകിയ നിലയിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. ഇന്നലെ രാവിലെ 9.15ന് എറണാകുളത്തുനിന്ന് ആലപ്പുഴയിലെത്തിയ മെമു ട്രെയിൻ ട്രാക്കിൽനിന്നു യാഡിലേക്കു മാറ്റിയപ്പോഴാണു ശുചീകരണത്തൊഴിലാളികൾ കാൽ കണ്ടത്.
ശരീരഭാഗത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. റെയിൽവേ പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയതിനെത്തുടർന്നു ശരീരഭാഗം കുടുങ്ങിക്കിടന്ന് ആലപ്പുഴ എത്തിയപ്പോൾ ഇതുതാഴെ വീണതായിരിക്കാം എന്നാണു നിഗമനം.
ഷൊർണൂർ വരെ സർവീസ് നടത്തുന്ന ട്രെയിൻ ആയതിനാൽ കടന്നുപോയ സ്ഥലങ്ങളിലെ സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. യാത്രയ്ക്കിടെ ട്രെയിനിൽനിന്നു വീണുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നും റെയിൽവേ പരിശോധിക്കുന്നു.
ആലപ്പുഴയിൽ നിന്ന് കൊല്ലം, കൊല്ലം-കോട്ടയം, കോട്ടയം-ഷെർണൂർ, ഷെർണൂർ-എറണാകുളം എന്നീ റൂട്ടുകളിലാണ് ഈ മെമു ട്രെയിനിനു സർവീസുള്ളത്.
ആലപ്പുഴ റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ബിജോയ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവുമാണ് പരിശോധനകൾ നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

