തിരുവല്ല ∙ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ ടാറിങ് ഇളകി. തിരുവല്ല – കുമ്പഴ റോഡിൽ തിരുവല്ല മഞ്ഞാടിക്കു സമീപമാണിത്.
ഇവിടെ കലുങ്ക് നിർമിച്ച ഭാഗത്താണിത്. ഒക്ടോബറിലാണ് റോഡിന്റെ ടാറിങ് പൂർത്തിയായത്.
ഈ ഭാഗത്ത് വൃത്താകൃതിയിൽ ടാറിങ് ഇളികിയിട്ടുണ്ട്. വെള്ളക്കെട്ടോ നീരോഴുക്കോ ഇല്ലാത്ത സ്ഥലമാണിത്.
ഈ ഭാഗത്തോട് ചേർന്ന് റോഡ് വിണ്ടു കീറിയ നിലയിലാണ്.
ടികെ റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവല്ല മുതൽ വള്ളംകുളം വരെ 6 കിലോമീറ്റർ ഭാഗത്ത് 5.5 കോടി രൂപയുടെ നിർമാണ ജോലികളാണ് നടന്നത്. ഈ പ്രവർത്തികളിൽ ആദ്യം മുതലേ ചില അശാസ്ത്രീയതകൾ നിലനിന്നിരുന്നതായി പരാതി ഉയർന്നിരുന്നു.
റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തത് ചില സ്വകാര്യ കേബിൾ കമ്പനിക്കു വേണ്ടി വെട്ടിപ്പൊളിച്ചിരുന്നതും പരാതിക്കിടയാക്കി.
റോഡിന്റെ ടാറിങ് ഇളകാത്ത ഭാഗങ്ങൾ ഇളക്കിമാറ്റി ടാറിങ് വേസ്റ്റുകളും മറ്റും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ നികത്താനും ഇവർക്കു വഴി നിർമിക്കാനും കരാറുകാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചതായി നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കോടികൾ ചെലവാക്കിയുള്ള ടികെ റോഡ് നവീകരണത്തെപ്പറ്റി ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ടവരുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

