പടിഞ്ഞാറത്തറ ∙ ബിഎൽഒമാരുടെ അമിത ജോലി ഭാരം കുറയ്ക്കാൻ നടപടി വേണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ബിഎൽഒമാരെ അന്യായമായി പീഡിപ്പിക്കുന്ന നടപടിയാണ് ഇലക്ഷൻ കമ്മിഷണറുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.
രാപകൽ വ്യത്യാസം ഇല്ലാതെയും അവധി നൽകാതെയും ജോലി ചെയ്യിക്കുന്നുണ്ട്.
മനുഷ്യത്വമില്ലാത്ത ഇത്തരം ജോലിയും രാഷ്ട്രീയക്കാരുടെ സമ്മർദ്ദവുമാണു അനീഷ് ജോർജിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. ബിഎൽഒമാർക്ക് അമിത ജോലി കുറയ്ക്കാൻ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സി. മൊയ്തു, ഷുക്കൂർ തരുവണ, റമീസ് ബക്കർ, കെ.സി.
ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

