ആഗോള തലത്തിലും പ്രതിരോധ രംഗത്തും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഫോഴ്സ് മോട്ടോഴ്സ്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ പ്രസൻ ഫിറോഡിയയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആറ് മാസമായി കമ്പനി കടബാധ്യതകളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാണെന്നും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ഫോഴ്സ് മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍വല്‍ക്കരണം, നവീകരണം, ഉത്പാദന സൗകര്യങ്ങളുടെ വികസനം, വില്‍പ്പന ശൃംഖല മെച്ചപ്പെടുത്തല്‍, ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കല്‍ തുടങ്ങിയ മേഖലകളിലാണ് ഈ തുക വിനിയോഗിക്കുക. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് ലഘു വാണിജ്യ വാഹനങ്ങള്‍, മള്‍ട്ടി-യൂട്ടിലിറ്റി വാഹനങ്ങള്‍ (MUVs), ട്രാവലര്‍, അര്‍ബേനിയ പ്ലാറ്റ്ഫോമുകള് തുടങ്ങിയവ ഉള്‍പ്പെടുന്ന ‘ഷെയേര്‍ഡ് മൊബിലിറ്റി’ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസന് ഫിറോഡിയ ന്യൂസ്കേരള.നെറ്റിനോട് പറഞ്ഞു.
ഇതിനൊപ്പം പ്രതിരോധ മേഖലയിലും ശക്തമായ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ട്രാവലര്‍ വിഭാഗത്തില്‍ നിലവില്‍ 70 ശതമാനത്തിലധികം വിപണി വിഹിതം കമ്പനിക്കുണ്ട്.
മോണോബസ്, ട്രാവലര്‍, അര്‍ബേനിയ തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകളും മികച്ച വളര്‍ച്ചയാണ് നേടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഷെയേര്‍ഡ് മൊബിലിറ്റി രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയെന്ന നിലയില്‍, ഈ അടിത്തറ ഉപയോഗിച്ച് അന്താരാഷ്ട്ര വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,” ഫിറോഡിയ വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ 20-ഓളം രാജ്യങ്ങളിലാണ് കമ്പനി പ്രധാനമായും കയറ്റുമതി നടത്തുന്നത്. അടുത്ത ഘട്ട
വളര്‍ച്ചയുടെ ഭാഗമായി ലാറ്റിന്‍ അമേരിക്ക, ആഫ്രിക്കന്‍ വിപണികളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നത്. “അര്‍ബേനിയ, ട്രാവലര്‍ മോഡലുകളുമായി കൂടുതല്‍ അന്താരാഷ്ട്ര വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണ്.
നിലവില്‍ 20-ല്‍ അധികം വിപണികളില്‍ ഞങ്ങള്‍ക്ക് സാന്നിധ്യമുണ്ട്, ഈ വര്‍ഷം അഞ്ച് പുതിയ വിപണികളില്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ഈ ഉത്പന്നങ്ങളിലൂടെ വിദേശ വിപണികളില്‍ വലിയ സാധ്യതകളാണ് ഞങ്ങള്‍ കാണുന്നത്,” പ്രസന് ഫിറോഡിയ കൂട്ടിച്ചേര്‍ത്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

