തൊടുപുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ജില്ലയെ തണുപ്പിച്ച് മഴ തുടരുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
മഴയ്ക്കൊപ്പം മിന്നലിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിൽ പലയിടങ്ങളിലും വൈകിട്ട് മിന്നലോടു കൂടി മഴയുണ്ട്.
ഞായറാഴ്ച വൈകിട്ട് തൊടുപുഴ മേഖലയിൽ ശക്തമായ മഴയായിരുന്നു. കഴിഞ്ഞദിവസം ഉപ്പുതറ കണ്ണംപടി പുന്നപാറയിൽ മിന്നലേറ്റ് രണ്ടുപേർക്ക് പരുക്കേൽക്കുകയും ഒരു വീടിനു കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.
ജില്ലയിൽ തുലാമഴയിൽ നിലവിൽ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ 1 മുതൽ ഇന്നലെ രാവിലെ വരെ ജില്ലയിൽ ലഭിച്ചത് 322.2 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കാറുള്ളത് 487.3 മില്ലിമീറ്റർ.
വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്നും മഴക്കുറവ് നികത്തപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

