കോട്ടയം ∙ തിരഞ്ഞെടുപ്പ് പോളിങ് ജോലിക്കായി 10,812 ഉദ്യോഗസ്ഥരെ ആദ്യഘട്ടമായി തിരഞ്ഞെടുത്തു. ആവശ്യമുള്ളതിനെക്കാൾ 40 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയാണ് ഈ പട്ടിക. രണ്ടാംഘട്ടത്തിൽ ഇതിൽ 20 ശതമാനം പേരെ ഒഴിവാക്കും.
ഇ ഡ്രോപ് സോഫ്റ്റ്വെയർ വഴി വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. ആദ്യഘട്ട
റാൻഡമൈസേഷന് കലക്ടർ ചേതൻകുമാർ മീണ ഓൺലൈനിൽ തുടക്കമിട്ടു.
2,703 വീതം പ്രിസൈഡിങ് ഓഫിസർമാരും ഫസ്റ്റ് പോളിങ് ഓഫിസർമാരും 5,406 പോളിങ് ഓഫിസർമാരും ഉൾപ്പെടുന്നു. ഇവരിൽ 6,843 പേർ സ്ത്രീകളും 3,969 പേർ പുരുഷന്മാരുമാണ്.ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത പ്രിസൈഡിങ് ഓഫിസർമാർക്കും ഫസ്റ്റ് പോളിങ് ഓഫിസർമാർക്കും 25 മുതൽ 28 വരെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ പരിശീലനം നൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

