വടകര ∙ ടി.പി. 51 വെട്ട് എന്ന സിനിമയിൽ ടി.പി.ചന്ദ്രശേഖരന്റെ റോൾ ചെയ്ത ടി.കെ.രമേശൻ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി.
പാക്കയിൽ 42–ാം വാർഡിലാണ് മത്സരിക്കുന്നത്. നേരത്തേ രശ്മി തിയറ്റേഴ്സിൽ നടനായിരുന്ന രമേശൻ ആദ്യമായി സിനിമയിൽ ചെയ്ത വേഷമാണിത്.
ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചന്ദ്രശേഖരന്റെ ചെറിയ രൂപ സാദൃശ്യം കഥാപാത്രത്തെ ശ്രദ്ധേയമാക്കി.
പിന്നീട് ചില ടെലി ഫിലിമുകളിലും മുഖം കാണിച്ചിരുന്നു.
സിപിഎം ശക്തി കേന്ദ്രമായ വാർഡിലാണ് കോൺഗ്രസ് ടിക്കറ്റിൽ കന്നി മത്സരം. മുൻപ് ഡിഐസി രൂപീകരിച്ചപ്പോൾ വാർഡ് തിരഞ്ഞെടുപ്പിൽ രമേശൻ പത്രിക നൽകിയെങ്കിലും പിൻവലിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

