വണ്ടിത്താവളം ∙ ലോറിയിൽ മരം കയറ്റുന്നതിനിടെ മരത്തടി കാലിൽ വീണു ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പട്ടഞ്ചേരി താമസിക്കുന്ന വണ്ടിത്താവളം നെടുമ്പള്ളം ചങ്കംപൊറ്റ ശശിയാണ് (49) മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്.
വണ്ടിത്താവളം ചുള്ളിപെരുക്കമേടിൽ ശശിയടക്കമുള്ള തൊഴിലാളികൾ ലോറിയിൽ മരം കയറ്റിക്കൊണ്ടിരിക്കെ ലോറിയുടെ മുകളിൽ നിന്നു മരത്തടി ശശിയുടെ കാലിലേക്കു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ഭാര്യ: ലീല.
മക്കൾ: ശരണ്യ, സന്ധ്യ, സനൽ. മരുമകൻ: രഞ്ജിത്ത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

