കോഴിക്കോട് : നിപ വൈറസ് ആശങ്ക നിലനിൽക്കുന്ന കോഴിക്കോട് അതീവ ജാഗ്രതയിൽ. നിപ ലക്ഷണങ്ങളോടെ രണ്ടുപേർ മരിക്കുകയും ഇവരുമായി സമ്പർക്കത്തിലുള്ള നാലുപേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതനിർദേശം പുറപ്പെടുവിച്ചു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. 2018 ൽ 17 പേരുടെ ജീവനെടുത്ത നിപ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലാണ് ഇത്തവണ നിപ സംശയിക്കപ്പെടുന്നത്.
കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു
ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു.
0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.
2018 ൽ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49 കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40കാരനുമാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ 28 ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച ഇയാൾ രണ്ട് ദിവസത്തിന് ശേഷം ഇവിടെ വെച്ച് മരിക്കുകയായിരുന്നു.
വീണ്ടും നിപ; ശ്രദ്ധിക്കൂ, പ്രതിരോധത്തിന് അറിയേണ്ടതെല്ലാം…
ഇയാളുമായി നേരിട്ട് ബന്ധമില്ലാത്ത വടകര ആയഞ്ചേരി സ്വദേശിയായ 40 കാരനെ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏറെ വൈകും മുമ്പെ ഇയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. തുടർന്നാണ് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്