പാലാ ∙ മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിൽ കരൂരിൽ പ്രവർത്തിക്കുന്ന റബർ ഫാക്ടറി മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും മലിനജലവും ദുർഗന്ധവും ജനവാസ മേഖലകളിലേക്ക് പരക്കുകയാണെന്നും ജനകീയ സമര സമിതി. ഫാക്ടറിയിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ ഇന്നലെ നാട്ടുകാർ സമരം നടത്തി.കഴിഞ്ഞ 10 വർഷമായി പൂട്ടിക്കിടന്നശേഷം ഇപ്പോൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസുകൾ ഇല്ലാതെയും ഫാക്ടറി തുറന്നു പ്രവർത്തിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇവിടെ നിന്നുള്ള മാലിന്യങ്ങൾ നഗരസഭയിലെ 1, 2, 3 വാർഡുകളിലായി താമസിക്കുന്ന 1000ലേറെ കുടുംബങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണന്ന് സമീപവാസികൾ പറയുന്നു.
വിഷവായുവും മലിനീകരിക്കപ്പെട്ട ജലവും അസഹനീയമായ ദുർഗന്ധവുമാണ് നാട്ടുകാർക്ക് അനുഭവിക്കേണ്ടി വരുന്നത്.
ഈച്ച, കൊതുക് എന്നിവ പെരുകുകയാണ്.
ഫാക്ടറിയിലെ മലിനജലം പരിസരത്തെ പാടത്തേക്കാണ് ഒഴുക്കുന്നത്. ഇത് ളാലം തോട്ടിൽ എത്തുന്നു.
അവിടെ നിന്ന് മീനച്ചിലാറ്റിലും എത്തുന്നു. ഇതു സമീപ പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികളുടെ കിണറുകളിലെയും ജലം മലിനമാക്കുന്നു.
ഇപ്പോൾ നിലവിൽ ഫാക്ടറിയുടെ മാലിന്യം കുഴിച്ചുമൂടുന്നതിന് വലിയ കിണർ കുഴിക്കുകയാണ്. ഈ കിണറ്റിലെ ജലം സമീപത്തെ ജലസ്രോതസ്സുകളിൽ എത്തുകയാണ്.
സമീപത്തെ കുടുംബങ്ങളിൽ ആഘോഷ പരിപാടികൾ നടത്താൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്.
ഫാക്ടറിയുടെ പ്രവർത്തനം ഉടൻ നിർത്തണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ വെള്ളഞ്ചൂരിൽ സമ്മേളനം നടത്തി. ഷാജു തുരുത്തൻ, ജോസിൻ ബിനോ, വിനോദ് കാടൻകാവിൽ, ജോയി കളരിക്കൽ, റിബിൻ രമേഷ്, കുട്ടി പുത്തൻപുരയിൽ, ടി.ഡി.ബിജു, സണ്ണി തെരുവിൽകുന്നേൽ, കുര്യാച്ചൻ മഞ്ഞക്കുന്നേൽ, തോംസൺ ചെമ്പുളായിൽ, സലി കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

