അടിമാലി ∙ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐ അംഗമായിരുന്ന മിനി ലാലു കോൺഗ്രസ് ടിക്കറ്റിൽ അടിമാലി പഞ്ചായത്തിൽ സ്ഥാനാർഥി. പതിനാലാം വാർഡായ ഇരുന്നൂറേക്കറിലാണ് മിനി മത്സരിക്കുന്നത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായി അടിമാലി പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ച വനിതകളിൽ മന്നാങ്കാല വാർഡിലെ സനിത സജി, ചില്ലിത്തോട് വാർഡിലെ സൗമ്യ അനിൽ എന്നിവർ ചില നേതാക്കളുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇവരിൽ സനിത ഇപ്പോൾ സിപിഎം പ്രവർത്തകയാണ്.
സിപിഐ ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച മൂവരും പാർട്ടി ബന്ധം ഉപേക്ഷിച്ചത് എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചയിൽ സിപിഐക്ക് എതിരെ സിപിഎം ആയുധമാക്കുകയാണ്.
മുൻ സിപിഎം അംഗം കോൺഗ്രസ് സ്ഥാനാർഥി
നെടുങ്കണ്ടം ∙ ഉടുമ്പൻചോല പഞ്ചായത്തിലെ മുൻ സിപിഎം അംഗം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥി. 2010ൽ ഉടുമ്പൻചോല പഞ്ചായ ത്ത് 2-ാം വാർഡ്- പാമ്പുപാറയിൽ നിന്നു സിപിഎം പ്രതിനിധിയായി വിജയിച്ച ഊളകാവിൽ സിസിലി ബാബുവാണ് ചെമ്മണ്ണാർ ഡിവിഷനിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയിയായി ജനവിധി തേടുന്നത്.
രാജാക്കാട് – നീറനാണിയിൽ കുടുംബാംഗമായ സിസിലി എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് എത്തുകയും ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്ന് വർഷമായി പാർട്ടിയുമായി അകലം പാലിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

