തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നിർമിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള പ്രചാരണത്തിന് കർശന നിരീക്ഷണം ഏർപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചാരണത്തിൽ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പുകാലത്ത് നൂതന സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്തുള്ള പ്രചാരണത്തിന്റെ സാധ്യത മുന്നിൽക്കണ്ടാണിത്.
ഡീപ് ഫെയ്ക് വിഡിയോ, ഓഡിയോ, സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന ഉള്ളടക്കം, മൃഗങ്ങളോടുള്ള അതിക്രമം എന്നിവ പ്രചരിപ്പിക്കുന്നത് പൂർണമായും വിലക്കി.
കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ല.രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം സംബന്ധിച്ച പരാതിയുണ്ടായാൽ 3 മണിക്കൂറിനുള്ളിൽ നീക്കംചെയ്യണം. ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും അക്കാര്യമറിയിച്ചുള്ള ലേബൽ പതിപ്പിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

