ആലപ്പുഴ ∙ നാട് ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും കോടതിപ്പാലത്തിനു സമീപം താൽക്കാലിക നടപ്പാലം സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നു പരാതി. ചിറപ്പ് ഉത്സവം തുടങ്ങുന്നതിനു മുൻപ് ജില്ലാക്കോടതി പാലത്തിന്റെ സമീപം താൽക്കാലിക നടപ്പാലം നിർമിക്കണമെന്നായിരുന്നു മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളും, പഴയങ്ങാടി, തത്തംപള്ളി, ജില്ലാക്കോടതി ജുമാമസ്ജിദ് പള്ളികളും, മുല്ലയ്ക്കൽ, ജില്ലാക്കോടതി, തത്തംപള്ളി, തോണ്ടംകുളങ്ങര, കിടങ്ങാംപറമ്പ് വാർഡുകളിലെ റസിഡന്റ്സ് അസോസിയേഷനുകളും, വ്യാപാരി വ്യവസായി സംഘടനകളും, സാംസ്കാരിക സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടിരുന്നത്.
പാലം നിർമിക്കാൻ നടപടി സ്വീകരിക്കുമെന്നു നഗരസഭയും, പി.പി.ചിത്തരഞ്ജൻ എംഎൽഎയും സമ്മതിച്ചു.
കലക്ടർ സ്ഥലം സന്ദർശിച്ചു. തിരഞ്ഞെടുപ്പ് ചട്ടം വരുന്നതിനു മുൻപുള്ള കാര്യമായതിനാൽ ചെയ്യാൻ നിയമതടസ്സവും ഇല്ല.
പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിനാൽ ഇനി പാലം സ്ഥാപിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ.
ഇതാണു സ്ഥിതിയെങ്കിൽ മണ്ഡല ഉത്സവത്തിന്റെ ഭാഗമായി ഇന്നു മുതൽ മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നതോടെ യാത്രാ ദുരിതം വർധിക്കും. ഡിസംബർ 17മുതൽ ചിറപ്പും, 20 മുതൽ കിടങ്ങാംപറമ്പ് ഉത്സവം തുടങ്ങുന്നതോടെ സീറോ ജംക്ഷൻ മുതൽ തോണ്ടംകുളങ്ങര വരെ വൻ ജനക്കൂട്ടമാണ് സാധാരണ ഉണ്ടാകാറ്.
ഇതു പുതുവർഷപ്പുലരി വരെ ഉണ്ടാകും. ജനങ്ങൾക്കു കടന്നുപോകാൻ ജില്ലാക്കോടതി പാലവും പകരം താൽക്കാലിക പാലവും ഇല്ലെന്ന പ്രശ്നമാണ് ഇത്തവണ വിശ്വാസികളും വ്യാപാര സമൂഹവും നേരിടുന്നത്.
പാലം പൊളിച്ച ശേഷം താൽക്കാലിക പാലവും റോഡും നിർമിച്ചു തന്നില്ല.
ചത്വരം വഴിയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു ചെളിയും പൊടിയും നിറഞ്ഞതാണ്. കാൽനടക്കാർ പോകുന്ന നഗരസഭയുടെ കെട്ടിടത്തിന്റെ വരാന്തയിലും നഗര ചത്വരത്തിലും രാത്രി വെളിച്ചമില്ല.
ചിറപ്പിനും വ്യാപാര മേഖലയ്ക്കും മങ്ങലേൽക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. അധികൃതർ ജനസ്വരം കേൾക്കാത്തവരാണോ?
പ്രവീൺ രാമഭദ്രൻ, ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുവജനവിഭാഗം.
വൈഎംസിഎ പാലത്തിനും പൊലീസ് ഔട്ട്പോസ്റ്റിനും മധ്യേ ഏതെങ്കിലും ഭാഗത്ത് താൽക്കാലിക നടപ്പാലം നിർമിക്കുന്നത് ജില്ലാക്കോടതി പാലത്തിന്റെ കരാർ കമ്പനി സമ്മതിക്കുന്നില്ലെന്നു നിർമാണച്ചുമതല നിർവഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) എൻജിനീയർമാർ സൂചിപ്പിച്ചു.
നടപ്പാലം ചെയ്തുകൊടുക്കാൻ പോയാൽ പല കാരണങ്ങളാൽ കോടതിപ്പാലം നിർമാണം വൈകുമെന്ന കാരണമാണ് കമ്പനി പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

