ചെറുവത്തൂർ∙ ഐതിഹ്യ നിറവിൽ കടലിലേക്ക് പാഞ്ഞടുത്തു വിഷ്ണുമൂർത്തി. ഇഷ്ട
ദൈവത്തെ കൈകോർത്ത് പിടിച്ച് തടഞ്ഞുനിർത്തി ഭക്തർ. മാവിലാകടപ്പുറം ഒരിയര കാവ് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായിട്ടാണ് വിഷ്ണുമൂർത്തി കടലിലേക്ക് ഓടിയടുക്കുന്ന ചടങ്ങ് നടന്നത്.
തെയ്യാട്ട തട്ടകത്തിൽ വേറിട്ട് നടക്കുന്ന ചടങ്ങിനാണ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്.
ആര്യനാട്ടിൽ നിന്ന് ദേവതമാർ മരക്കലമേറി മലനാട് കാണാൻ പോകവെ ഒരിയരക്കാവിൽ മരക്കലം അടുത്തുവെന്നും കുളങ്ങാട്ട് മലയിലെ വിഷ്ണു ചൈതന്യം കണ്ടാണ് ദേവതമാർ ഇവിടെ എത്തിയെതെന്നും ഐതിഹ്യം പറയുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് വിഷ്ണുമൂർത്തിയുടെ കടലിലേക്കുള്ള ഓട്ടമെന്ന് പറയുന്നു. ക്ഷേത്രത്തിൽ നിന്ന് അഗ്നിപ്രവേശം നടത്തുന്ന ചടങ്ങ് പൂർത്തിയാക്കി കടൽത്തീരത്തെ ബലി കളത്തിൽ എത്തി ചടങ്ങുകൾ പൂർത്തികരിച്ചതിന് ശേഷമാണ് വിഷ്ണുമൂർത്തി കടലിലേക്ക് ഓടി അടുത്തത്. ഈ സമയം ഉച്ച സൂര്യന്റെ കത്തുന്ന വെയിലിൽ നൂറുകണക്കിന് ഭക്തർ ഇഷ്ട
ദേവനെ തടഞ്ഞുനിർത്തി. പിന്നീട് ക്ഷേത്രത്തിലേക്ക് തന്നെ വിഷ്ണുമൂർത്തി മടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

