കുമരകം ∙ നാളുകളായി നടക്കാതെ പോയ മോഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി. രാജാ രവിവർമ സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിക്കു വേണ്ടി വരച്ചു നൽകിയ പരിശുദ്ധ പരുമല തിരുമേനിയുടെ അമൂല്യമായ എണ്ണച്ചായച്ചിത്രം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു തമ്പുരാട്ടി.
120 വർഷം മുൻപു വരച്ച ചിത്രമാണിത്. രാജകുടുംബത്തിലെ രാജാ രവി വർമ വരച്ച ചിത്രം 5–ാം തലമുറയിൽപെട്ട ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി പള്ളിയിൽ എത്തി കണ്ടപ്പോൾ ഇടവകാംഗങ്ങൾക്കും അത് ആഹ്ലാദനിമിഷമായി.
പള്ളി അങ്കണത്തിൽ തന്നെ കാണാൻ എത്തിയ കുട്ടികളോട് താൻ സ്കൂളിൽ പോയിട്ടില്ലെന്നു ഗൗരി ലക്ഷ്മി ബായി പറഞ്ഞപ്പോൾ അവർക്കത് വിശ്വസിക്കാനായില്ല.
രാജകുടുംബത്തിലെ കുട്ടികളെ അധ്യാപകർ കൊട്ടാരത്തിൽ എത്തി പഠിപ്പിക്കുകയായിരുന്നു എന്നും അതുകൊണ്ടാണ് സ്കൂളിൽ പോകാൻ കഴിയാതെ വന്നതെന്നും തമ്പുരാട്ടി കുട്ടികളോട് പറഞ്ഞു. തിരുവിതാംകൂർ രാജവംശവും കിളിമാനൂർ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാജാ രവിവർമയും തന്റെ മുത്തശ്ശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇടവകാംഗങ്ങളോടു വിശദീകരിച്ചു. പള്ളിയിലെ പ്രാർഥനയെയും സമയക്രമത്തെയും കുറിച്ച് വൈദികരോടു തമ്പുരാട്ടി വിശദമായി ചോദിച്ചറിഞ്ഞു.
കുരിശ് എന്തിനെ സൂചിപ്പിക്കുന്നു എന്ന് പള്ളിയിലെ പുരോഹിതന്മാരോടു ചോദിച്ചറിയുകയും കുരിശിനെക്കുറിച്ചുള്ള തന്റേതായ വിശദീകരണം നൽകുകയും ചെയ്തു പള്ളി വികാരി ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ, സഹ വികാരി ഫാ.
നൈനാൻ ഫിലിപ് എട്ടുപറയിൽ, ട്രസ്റ്റി ജേക്കബ് ജോർജ് പുതുവിക്കാട്ടുചിറയിൽ എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിയെ സ്വീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

