കൊല്ലം ∙ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ദേശീയ ദുരന്തനിവാരണ സേനയുമായി (എൻഡിആർഎഫ്) ചേർന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ മോക്ഡ്രിൽ നടത്തി. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള തയാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനും റെയിൽവേ വിഭാഗങ്ങൾക്കിടയിലും ദുരന്തനിവാരണ ഏജൻസികൾക്കിടയിലും ഏകോപനം വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മോക്ഡ്രിൽ നടത്തിയത്.
റെയിൽവേ സ്റ്റേഷൻ യാർഡിൽ ഒരു ട്രെയിനിന് അപകടംസംഭവിച്ച സാഹചര്യം സൃഷ്ടിച്ചാണ് പരിശീലനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, പൊലീസ്, ആരോഗ്യ, റവന്യു വകുപ്പുകൾ തുടങ്ങിയ ഏജൻസികളും പങ്കെടുത്തു.
പാസഞ്ചർ കോച്ചുകൾ പാളം തെറ്റുക, തീ പിടിക്കുക, യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുക തുടങ്ങിയ ഒന്നിലധികം അടിയന്തര സാഹചര്യങ്ങൾ മോക്ഡ്രില്ലിൽ സൃഷ്ടിച്ചു.
കോച്ചുകൾ വീണ്ടും പാളത്തിൽ കയറ്റുന്നതിനുള്ള ക്രെയിൻ പ്രവർത്തനങ്ങൾ, പരുക്കേറ്റവരെ ഒഴിപ്പിക്കുക, ജീവഹാനി സംഭവിച്ചവർക്ക് അടിയന്തര നടപടിക്രമങ്ങൾ നടപ്പിലാക്കുക, ബാക്കി യാത്രക്കാരെ സുരക്ഷിതമായി മാറ്റുക, സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുക, ടോൾ-ഫ്രീ നമ്പറുകൾ, ഫാക്സ്, അടിയന്തര വിവര വിനിമയ ശൃംഖലകളുടെ വിന്യാസം എന്നിവ പരിശോധിച്ചു.
ഡിവിഷനൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ നേതൃത്വം നൽകി. ഡിവിഷനൽ കൺട്രോൾ ഓഫിസിൽ അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എം.ആർ.വിജിയുടെ നേതൃത്വത്തിൽ ഒരു ദുരന്തനിവാരണ കേന്ദ്രം പ്രവർത്തിച്ചു.
ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ലളിത് കുമാർ മൻസുഖാനിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

