
വെള്ളമുണ്ട: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു. വെള്ളമുണ്ട പുളിഞ്ഞാൽ നെല്ലിയാനിക്കോട്ട് തങ്കച്ചൻ (53) ആണ് മരിച്ചത്. ചൊവ്വ രാവിലെ പത്തരയോടെ വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചിറപ്പുല്ല് തവളപ്പാറ ഭാഗത്തായിരുന്നു കാട്ടാനയുടെ ആക്രമണം.
വനംവകുപ്പിന്റെ താൽകാലിക വാച്ചറായ തങ്കച്ചൻ വിനോദ സഞ്ചാരികളുമായി പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ട് തിരികെ എത്തി വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത്.
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]