വാൽപാറ ∙ കോയമ്പത്തൂർ വനമേഖലയിൽ അക്രമകാരിയായി നാട്ടുകാരെ വിറപ്പിച്ച റോളക്സ് എന്ന കാട്ടാനയെ വനംവകുപ്പ് പിടികൂടി മാനമ്പള്ളി റേഞ്ചിലെ മന്തിരിമട്ടത്തിൽ വിട്ടയച്ചതോടെ വാൽപാറയിലെ തോട്ടം തൊഴിലാളികൾ ആശങ്കയിലായി. വാൽപാറ മേഖലകളിൽ ഒറ്റയാനും മരംകേറി കൊമ്പനും പുറമേ പത്തിരുപതു കാട്ടാനകളും തൊഴിലാളികളുടെ ലയങ്ങളും സ്കൂൾ കെട്ടിടങ്ങളും അങ്കണവാടികളും റേഷൻകടകളും തകർക്കുകയും തോട്ടം തൊഴിലാളികളെ ആക്രിക്കുകയും ചെയ്യുന്നതു പതിവാണ്.
ഇതിനിടയിലേക്കാണ് റോളക്സിന്റെ രംഗപ്രവേശം.
കോയമ്പത്തൂരിലെ തൊണ്ടമുത്തൂർ മേഖലകളിൽ കൃഷി നശിപ്പിക്കുന്നതിനൊപ്പം ആൾനാശത്തിനും കാരണമായ റോളക്സിനെ പിടികൂടി സ്ഥലം മാറ്റണമെന്നു നാട്ടുകാരും പ്രദേശത്തെ കർഷകർ ഉൾപ്പെടെയുള്ളവരും ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ നിരന്തര സമ്മർദത്തിനു വഴങ്ങിയ വനംവകുപ്പ് റോളക്സിനെ പിടികൂടി കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ മാനമ്പള്ളി റേഞ്ചിലെ മന്തിരിമട്ടത്തിലേക്കു ലോറിയിൽ കൊണ്ടുവന്നു തുറന്നുവിട്ടു.
ആനയെ പ്രത്യേകം നിരീക്ഷിക്കാനും നീക്കങ്ങൾ കണ്ടറിയാനും ആറു ജീവനക്കാരെ നിയമിച്ചതായി ഫീൽഡ് ഡയറക്ടർ പറഞ്ഞെങ്കിലും മന്തിരിമട്ടത്തിൽ നിന്നു റോളക്സിനു വാൽപാറയിലേക്കു കടക്കാൻ എളുപ്പവഴികൾ പലതാണ്.
കാട്ടാനകളുടെ നിരന്തരമായ ആക്രമണങ്ങളിലൂടെ ഓരോ ദിവസവും ദുരിതമാകുന്ന തൊഴിലാളികൾക്കു റോളക്സ് പുതിയ ഭീഷണിയാകുമെന്നാണ് ആശങ്ക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

