ചെന്നൈ ∙ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ വരുമാനം സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7% വർധിച്ച് 7,487 കോടി രൂപയായി. ഓഹരിക്ക് 3 രൂപ വീതം ഇടക്കാല ലാഭവിഹിതവും ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 6,994 കോടിയായിരുന്നു
വരുമാനം.
699 കോടി രൂപയാണു നികുതിക്കു മുൻപുള്ള ഏകീകൃത ലാഭം. നികുതിക്കു ശേഷം അറ്റാദായം 526 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇത് 471 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രകടനം മികച്ചതാണെന്നും അസംസ്കൃത വസ്തുക്കളുടെ വിലയിലെ ഇടിവ് ലാഭം കൂടാൻ കാരണമായതായും കമ്പനി അറിയിച്ചു.
വിൽപനയും കയറ്റുമതിയും മികച്ച വളർച്ച രേഖപ്പെടുത്തിയതിനൊപ്പം ജിഎസ്ടി കുറച്ചതും ഗുണമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

