കൊല്ലം ∙ ബവ്കോ ഔട്ലെറ്റിൽ അക്രമം നടത്തിയ പ്രതി പിടിയിൽ. ഇരവിപുരം ആദിച്ചമൺ തോപ്പ് ജോബിൻ വില്ലയിൽ ജോയ് (61) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
ഇരവിപുരം തിരുമുക്ക് ബവ്കോ ഷോപ്പിലാണു സംഭവം. 3 ലീറ്റർ മദ്യം വാങ്ങിയ ജോയി കൂടുതൽ മദ്യം ആവശ്യപ്പെട്ടു.
അളവിൽ കൂടുതൽ മദ്യം നൽകാൻ കഴിയില്ലെന്നു ജീവനക്കാർ അറിയിച്ചതോടെ പ്രകോപിതനായ ഇയാൾ ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കുകയും ഔട്ലെറ്റിലെ 22,500 രൂപയോളം വില വരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇരവിപുരം ഇൻസ്പെക്ടർ രാജീവ്, എസ്ഐ രഞ്ജിത്ത്, സിപിഒമാരായ രജിത്, ഷംനാദ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
ഇയാളെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

