കൊല്ലം ∙ പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി സംബന്ധിച്ച ഉത്തരവിനായി പ്രത്യേക കോടതി ജഡ്ജി എം.സി.ആന്റണി കേസ് ഇന്നു പരിഗണിക്കും. കുറ്റപത്രം സംബന്ധിച്ചു പ്രാഥമിക വാദം തുടങ്ങിയപ്പോഴാണു പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചത്.
2016 ഏപ്രിൽ 10നു നടന്ന മത്സരക്കമ്പത്തിനിടയിൽ ആയിരുന്നു ദുരന്തം. 110 പേർ മരിക്കുകയും 656 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
കേസിൽ 1 മുതൽ 15 വരെ പ്രതികൾ ക്ഷേത്രക്കമ്മിറ്റി അംഗങ്ങളാണ്.
16 മുതൽ 20 വരെ പ്രതികൾ കമ്പക്കാരും. 21–ാം പ്രതിയാണു കമ്പത്തിനു നേതൃത്വം നൽകിയത്.
22 മുതൽ 55 വരെ പ്രതികൾ കമ്പക്കാരുടെ ജോലിക്കാർ. സമീപത്തുള്ള ശാർക്കര ദേവി ക്ഷേത്രം പ്രസിഡന്റാണ് 56–ാം പ്രതി. 57 മുതൽ 59 പ്രതികൾ കമ്പക്കാർക്ക് സ്ഫോടക വസ്തുക്കൾ മൊത്തമായി കച്ചവടം നടത്തിയവരാണ്.
വെടിക്കെട്ട് നിരോധിച്ചു കൊണ്ടു ജില്ലാ ഭരണകൂടം ക്ഷേത്രം സെക്രട്ടറിക്കു രേഖാമൂലം നിർദേശം നൽകിയ ശേഷം 1 മുതൽ 15 വരെ പ്രതികളും ലൈസൻസികളും 21–ാം പ്രതിയും ക്ഷേത്ര കമ്മിറ്റി ഓഫിസിൽ ഒത്തുകൂടി ജില്ലാ ഭരണകൂടം അനുമതി നൽകിയാലും ഇല്ലെങ്കിലും വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതായാണു കേസ്.
കൊലപാതകം ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെയും സ്ഫോടക നിയമം, സ്ഫോടകവസ്തു നിയമം എന്നിവയിലെയും വിവിധ വകുപ്പുകളാണു ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുള്ളത്.
ഇതുസംബന്ധിച്ച വാദവും നടന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി.ജബ്ബാർ, അഡ്വ.
അമ്പിളി ജബ്ബാർ എന്നിവരും അഭിഭാഷകരായ ഓച്ചിറ അനിൽകുമാർ, ജി.മോഹൻരാജ്, വിപിൻ മോഹൻ ഉണ്ണിത്താൻ, സുഭാഷ്, അബൂബക്കർ കുട്ടി എന്നിവർ പ്രതിഭാഗത്തിനു വേണ്ടിയും ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

