മങ്കൊമ്പ് ∙ പിറന്ന ബോട്ടിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥനായി ജോലിക്കു കയറാൻ എത്തുമ്പോൾ വെങ്കിടേഷിനൊപ്പം കൂട്ടിന് ഓർമകളുടെ കായൽക്കാറ്റേറ്റ് അമ്മ ഷൈലയും അച്ഛൻ ബാബുവുമെത്തി. 29 വർഷം മുൻപു ജലഗതാഗത വകുപ്പിന്റെ എ–47 നമ്പർ ബോട്ടിൽ ജനിച്ച പെരുമ്പളം കിഴക്കനേഴത്തു കെ.ബി.വെങ്കിടേഷ് ബാബുവിനാണു ജനിച്ച ബോട്ടിൽ തന്നെ ഇന്നലെ മുതൽ ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്.
പിഎസ്സിയിൽ നിന്നു നിയമനം ലഭിച്ച വെങ്കിടേഷ് ജലഗതാഗത വകുപ്പിന്റെ നെടുമുടി സ്റ്റേഷനിൽ ലാസ്കറായാണു ജോലിയിൽ പ്രവേശിച്ചത്.
വെങ്കിടേഷ് ജനിച്ച ബോട്ടിൽ തന്നെ ജോലി ചെയ്യുന്നതു നേരിൽ കാണാനാണു കുടുംബാംഗങ്ങളും ഒപ്പമെത്തിയത്. രാവിലെ 9.15നു നെടുമുടിയിൽ നിന്ന് കൈനകരി– വേണാട്ടുകാട് വഴി തിരിച്ചു നെടുമുടിയിലേക്ക് സർവീസ് നടത്തുന്ന എ–47 ബോട്ടിലാണു ജോലി തുടങ്ങിയത്.
അമ്മ ഷൈലയ്ക്കും അച്ഛൻ ബാബുവിനും പുറമേ ഭാര്യ നിബിത, സഹോദരൻ ഗണേശ് ബാബു, സഹോദര ഭാര്യ അഞ്ജു എന്നിവരും ആദ്യ യാത്രയിൽ ഒപ്പമുണ്ടായിരുന്നു.
ആദ്യ സർവീസ് നെടുമുടിയിൽ എത്തിയശേഷം വീണ്ടും ആലപ്പുഴയ്ക്കു സർവീസ് നടത്തിയപ്പോഴും കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. സർവീസ് കൈനകരിയിൽ എത്തിയപ്പോൾ കുടുംബാംഗങ്ങൾ ഇറങ്ങി.
തുടർന്ന് ഉച്ചയ്ക്ക് ഒന്നര വരെ ജോലി ചെയ്തശേഷം താൻ പിറന്ന ബോട്ടിലെ ആദ്യ ദിവസത്തെ ജോലി അവസാനിപ്പിച്ചു. പാണാവള്ളി–പൂത്തോട്ട
റൂട്ടിൽ സർവീസ് നടത്തിയിരുന്ന എ–47 ബോട്ടിൽ 1996 ജൂൺ 3ന് ആണു വെങ്കിടേഷ് ജനിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

