കോട്ടയം ∙ മെഡിക്കൽ കോളജ് ഡോക്ടർമാർ കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ പണിമുടക്കി.
അത്യാഹിത വിഭാഗത്തിലൊഴികെ എല്ലാ ജോലികളിൽനിന്നും വിട്ടുനിന്നു. ഇന്നത്തെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി.
സൂപ്രണ്ടിന്റെ ഓഫിസിന് മുൻപിൽ പ്രതിഷേധ സംഗമം യൂണിറ്റ് പ്രസിഡന്റ് ഡോ. ഫെഡ്രിക് പോൾ ഉദ്ഘാടനം ചെയ്തു.
ഡോ. എസ്.ബിനോയ് പ്രസംഗിച്ചു.
ശമ്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യുക, എൻട്രി കേഡർ വേതന അപാകത പരിഹരിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക എന്നിവ ആവശ്യപ്പെട്ട് ഒന്നരമാസമായി ഡോക്ടർമാർ സമരത്തിലാണ്.
100 ഡോക്ടർമാർ ജോലിയിൽനിന്നു വിട്ടുനിന്നതായി യൂണിറ്റ് പ്രസിഡന്റ് ഡോ. ഫ്രഡറിക് പോൾ പറഞ്ഞു.
അതേസമയം ഒരു വിഭാഗം ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കാതെ ജോലിക്ക് എത്തി.
പിജി ഡോക്ടർമാരും സീനിയർ റസിഡന്റുമാരും ജോലിക്കെത്തി. ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
21നും 29നും ഒപി ബഹിഷ്കരണം നടത്തുമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.റോസ്നാരാ ബീഗവും ജനറൽ സെക്രട്ടറി സി.എസ്.അരവിന്ദും അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

