വണ്ണപ്പുറം ∙ നെയ്യശേരി –തോക്കുമ്പൻ സാഡിൽ റോഡ് പണിയുടെ ഭാഗമായി കോട്ടപ്പാറ കൊച്ചുപടിക്കകം റോഡിന്റെ തുടക്ക ഭാഗം കോൺക്രീറ്റ് പൊളിച്ചത് ഇന്നലെ കരാറുകാരൻ നന്നാക്കാൻ തുടങ്ങി. റോഡിന്റെ പ്രവേശന ഭാഗത്തെ കോൺക്രീറ്റ് കുത്തിപ്പൊളിച്ചതിനെ തുടർന്ന് മാസങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന യാത്ര ദുരിതം വിവരിച്ച് മനോരമ വാർത്ത നൽകിയിരുന്നു.
ഇതെ തുടർന്നാണ് കുത്തിപ്പൊളിച്ച ഭാഗം വീണ്ടും കോൺക്രീറ്റ് ചെയ്യാനുള്ള പണികൾ ആരംഭിച്ചത്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ തവണ കരാറുകാരന്റെ ഓഫിസിൽ കയറിയിറങ്ങിയിട്ട് പോലും കോൺക്രീറ്റ് ഇട്ട് പുനഃസ്ഥാപിക്കാൻ തയാറായില്ല.
രണ്ടു കിലോമീറ്റർ ദൂരമുള്ള റോഡിന്റെ തുടക്ക ഭാഗമാണ് കരാറുകാരൻ കുത്തിപ്പൊളിച്ച് കളഞ്ഞത്. പ്രായമായവരും കുട്ടികളുമാണ് ഈ കഷ്ടത അനുഭവിച്ചിരുന്നത്.
മേഖലയിലെ രോഗികളെ മെയിൻ റോഡിൽ എത്തിക്കാൻ ഒന്നുകിൽ കസേരയിൽ ചുമന്നു കൊണ്ടുവരേണ്ട
സ്ഥിതി ആയിരുന്നു. അല്ലെങ്കിൽ പിക്കപ് വാൻ വിളിക്കേണ്ട
അവസ്ഥയായിരുന്നു. നാലും എട്ടും വാർഡുകളുടെ ഭാഗമായിട്ടാണ് ഈ റോഡ് കിടക്കുന്നത്. പലതവണ മേഖലയിലെ ജനങ്ങൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ഏതാനും ദിവസങ്ങൾക്കു മുൻപ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

