പത്തനംതിട്ട∙ നഗരത്തിൽ ശാസ്താംകോവിൽ റോഡിലേക്കുള്ള ഭാഗത്ത് ഓട നിറഞ്ഞതിനെ തുടർന്നു മലിനജലം പുറത്തേക്ക് ഒഴുകിയത് കാൽനടയാത്രക്കാരെ ഉൾപ്പെടെ ദുരിതത്തിലാക്കി. സ്ഥലത്തെത്തിയ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരും പരിഹാരത്തിനുള്ള നടപടി ആരംഭിച്ചു.
പൊട്ടിയ സ്ലാബുകളുൾപ്പെടെ ഇവിടെ നിന്നും നീക്കി. 7 സ്ലാബിൽ കുറയാതെ ഇവിടെ പുതിയതായി സ്ഥാപിക്കേണ്ടി വരും.
ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യമാണ് ഓടയിൽ നിറഞ്ഞത്.ദുർഗന്ധത്തിനും ഇതു കാരണമായി. രാവിലെ സ്ഥലത്തെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നഗരസഭ ജീവനക്കാരുടെ സഹായവും തേടി.
ഏറെ നേരത്തെ പ്രയത്നത്തിനു ശേഷമാണു പരിഹാരം കാണാനുള്ള ശ്രമങ്ങൾ മുന്നോട്ടുപോയത്.
മിനി സിവിൽ സ്റ്റേഷനു സമീപത്തായാണിത്.ഇവിടെ ഓടയ്ക്കു മുകളിലായുള്ള സ്ലാബുകൾ പലതും പൊട്ടിയ നിലയിലായിരുന്നു. റോഡ് പണിക്കിടെ ഈ വഴിയെത്തിയ വാഹനങ്ങളുടെ അമിതഭാരവും ഇതിനു കാരണമായിട്ടുണ്ടാകാമെന്ന് അധികൃതർ പറഞ്ഞു. സ്ലാബുകൾ മാറ്റി സ്ഥാപിക്കുന്നതിന് നടപടി ഉടനെയുണ്ടാകും.
ഭക്ഷണാവശിഷ്ടങ്ങൾ ഓടയിൽ ഒഴുക്കുന്നതു തടയാനുള്ള ശ്രമമുണ്ടാകണമെന്നു അറിയിച്ചു നഗരസഭയ്ക്കു നേരത്തെ കത്തു നൽകിയിരുന്നതായി മരാമത്ത് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

