പുനലൂർ ∙ നഗരസഭയിൽ വാളക്കോട്, കോളജ് ഒഴികെ 30 വാർഡുകളിലെയും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാളക്കോട് വാർഡിലെ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും.
ഘടകകക്ഷികളായ ആർപിയുടെയും മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും. ആകെ 36 വാർഡുകളാണ് നഗരസഭയിൽ ഉള്ളത്. എൽഡിഎഫ് സ്ഥാനാർഥികളെ ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും.
വാർഡുകളുടെയും സ്ഥാനാർഥികളുടെയും പേരു വിവരം:
ആരംപുന്ന- ഓമനക്കുട്ടൻ ഉണ്ണിത്താൻ, ചാലക്കോട്-അബ്ദുൽ റഹീം, കാഞ്ഞിരമല-വിളയിൽ സഫീർ, പേപ്പർമിൽ-ഇ കെ ഷേർളി, നെടുങ്കയം- സാബു അലക്സ്, ശാസ്താംകോണം-നെൽസൺ സെബാസ്റ്റ്യൻ, മുസാവരി-സി.രാജപ്പൻ, നേതാജി-അനിത വിനോദ്, ഭരണിക്കാവ് -മോളി റെജി, നെല്ലിപ്പള്ളി-സുനിൽ തോമസ്, വിളക്കുവട്ടം-മഞ്ജു ശ്രീജി, കല്ലാർ-ഷെമി എസ്.അസീസ്, തുമ്പോട്-മുബീന ബീവി, ലയനാട് -ടി.എസ്.
ഷൈൻ, താമരപ്പള്ളി-യമുന സുന്ദരേശൻ, പ്ലാച്ചേരി-എൻ സുന്ദരേശൻ, മൈലക്കൽ- രഞ്ജിനി സൂര്യകുമാർ, ഐക്കരക്കോണം-സൈജു വർഗീസ്, കേളങ്കാവ്-എസ്.പൊടിയൻപിള്ള, അഷ്ടമംഗലം-കെ.കനകമ്മ, പരവട്ടം-ടിന്റു ആർ.തങ്കം, മണിയാർ-എസ്.പാർവതി, തൊളിക്കോട്- സുവർണകുമാർ, പവ്വർഹൗസ്-ജി.ജയപ്രകാശ്, കോമളംകുന്ന്-അലൻ ജെ.പി.കൂടാരത്തിൽ, കുതിരച്ചിറ-രമ രാജു, കലങ്ങുംമുകൾ-പ്രീതി പ്രസേനൻ, ടൗൺ-എൻ.അജീഷ്, ചെമ്മന്തൂർ-ഷിനു വർഗീസ്, പത്തേക്കർ-ഗംഗാ ഗോപൻ. പുനലൂർ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീറാണ് സ്ഥാനാർഥികളുടെ പട്ടിക അവതരിപ്പിച്ചത്. ആകെ 36 വാർഡുകളിൽ കോൺഗ്രസ് 32 സീറ്റുകളിൽ മത്സരിക്കുന്നത്.
ആർഎസ്പിക്ക് ഗ്രേസിം ബ്ലോക്ക്, കാരക്കാട് വാർഡുകളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കക്കോട് വാർഡും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ഹൈസ്കൂൾ വാർഡുമാണ് മത്സരിക്കാനായി നൽകിയിട്ടുള്ളത്.
മുതിർന്ന കോൺഗ്രസ് നേതാവ് ഭാരതീപുരം ശശി, കെപിസിസി ജനറൽ സെക്രട്ടറിമാരായ സൈമൺ അലക്സ്, കുളത്തൂപ്പുഴ ശശിധരൻ, ഡിസിസി ഭാരവാഹികളായ നെൽസൺ സെബാസ്റ്റ്യൻ, കെ.ശശിധരൻ, ഏരൂർ സുഭാഷ്,സഞ്ജു ബുഖാരി, സഞ്ജയ് ഖാൻ, ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ നഗരസഭ പാർലമെന്ററി പാർട്ടി നേതാക്കന്മാരായ ജി.ജയപ്രകാശ് സാബു അലക്സ് മണ്ഡലം പ്രസിഡന്റുമാരായ എസ് നാസർ കെ എൻ വിപിൻകുമാർ ഷെമി എസ് അസീസ് എന്നിവർ പങ്കെടുത്തു.
ഇടമുളയ്ക്കൽ പഞ്ചായത്ത്: യുഡിഎഫ് സീറ്റു വിഭജനം പൂർത്തിയാക്കി
ആയൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടമുളയ്ക്കൽ പഞ്ചായത്തിൽ യുഡിഎഫ് സീറ്റു വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയം നടത്തി. ഘടക കക്ഷികളായ കേരള കോൺഗ്രസ് (ജോസഫ്), മുസ്ലിം ലീഗ്, ആർഎസ്പി എന്നിവർക്കു ഓരോ സീറ്റ് നൽകി ബാക്കി 20 സീറ്റിൽ കോൺഗ്രസ് മത്സരിക്കും.
എൽഡിഎഫിലെ സീറ്റു വിഭജനം അവസാനഘട്ടത്തിലാണ്. പഞ്ചായത്തിൽ ഇപ്പോൾ പാലമുക്ക് വാർഡ് അധികമായി ചേർത്തിട്ടുണ്ട്.
ഈ വാർഡ് തങ്ങൾക്കു വേണമെന്നാണു സിപിഐയുടെ ആവശ്യം. എന്നാൽ ഇതു വിട്ടു നൽകാൻ കഴിയില്ലെന്നും ഇടമുളയ്ക്കൽ വാർഡ് നൽകാമെന്നുള്ള നിലപാടിലാണ് സിപിഎം.
നിലവിലെ പെരിങ്ങള്ളൂർ വാർഡ് കൂടാതെ നീറായിക്കോട് വാർഡ് കൂടി വേണമെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന നേതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇതു വിട്ടു നൽകാൻ കഴിയില്ലെന്നു സിപിഎം പറഞ്ഞു.
ഇതിൽ പ്രതിഷേധിച്ചു ഇന്നലെ നടന്ന എൽഡിഎഫ് യോഗത്തിൽ നിന്നു സംസ്ഥാന നേതാവ് ഇറങ്ങിപ്പോയി. എന്നാൽ മണ്ഡലം പ്രസിഡന്റ് യോഗത്തിൽ പങ്കെടുത്തു.
ബിജെപി തങ്ങളുടെ 12 വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
1 മുതൽ 23 വരെയുള്ള വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികൾ: ജോളി കെ.റജി, ജി.സരസ്വതി, ലത്തീഫ, സ്വപ്ന സനിൽ, സജിമോൻ നാരായണൻ, ലിജു ആലുവിള, ദിവ്യ സുമൻ, രൂപേഷ് ഉണ്ണിത്താൻ, ഷൈലജ രാധാകൃഷ്ണൻ, ബിന്ദു ബിജു, രാജീവ് കോശി, വിത്സൺ നെടുവിള, ജോളി സജി, ഷാജി മോൾ, പൗർണമി, സുജ തോമസ്, സൂസമ്മ ബാബു, സാബു യോഹന്നാൻ, അമൃത എസ്.ആനന്ദ്, എൻ.കെ.ബാലചന്ദ്രൻ, ദാമോദരൻ, പി.ജി.ജേക്കബ്, ബേബി മാത്യു.
പത്തനാപുരം: എട്ടു പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർഥികളായി
പത്തനാപുരം∙ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും വലിയ തർക്കങ്ങളില്ലാതെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 150 സീറ്റുകളിൽ 113 സീറ്റുകളിലാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്.
ബ്ലോക്ക്– പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ പരിഗണിക്കുന്നതിലുള്ള താമസം മൂലം 33 വാർഡുകളിലും, ഘടക കക്ഷികളുമായുള്ള സാങ്കേതിക തർക്കങ്ങളിൽ നാല് വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. നാളെ നടക്കുന്ന കോർ കമ്മിറ്റിയിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും.
മണ്ഡലത്തിലെ പത്തനാപുരം, വെട്ടിക്കവല ബ്ലോക്ക് ഡിവിഷനുകളിലായി ആകെയുള്ള 20 സീറ്റിൽ 16ലും തീരുമാനമായി. നാലെണ്ണത്തിൽ നാളെ തീരുമാനമുണ്ടാകും.
തർക്കങ്ങളില്ലാതെ എൽഡിഎഫിനെക്കാൾ മുൻപേ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് ആദ്യമാണ്.നിയോജക മണ്ഡലത്തിന്റെ ഭാഗമായി വരുന്ന നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നെണ്ണം കോൺഗ്രസ് മത്സരിക്കും. പത്തനാപുരം ഡിവിഷൻ കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുകയാണ്.
നിലവിൽ കേരള കോൺഗ്രസിന്റെ(ജോസഫ്) കൈവശമാണ് സീറ്റ്. ഇന്ന് രാവിലെയോടെ ഇക്കാര്യത്തിൽ തീരുമാനമായേക്കും.
തലവൂർ ഡിവിഷനിൽ പഞ്ചായത്തംഗം ഗായത്രി ദേവി, വെട്ടിക്കവലയിൽ മുൻ പഞ്ചായത്തംഗം സൂസൻ തങ്കച്ചൻ, കലയപുരത്ത് മുൻ വെട്ടിക്കവല ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു എന്നിവരാണ് പരിഗണനയിലുള്ളതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, യുഡിഎഫ് ചെയർമാൻ ജി.രാധാമോഹൻ, കൺവീനർ കെ.അനിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സുധീർ മലയിൽ, ടി.എം.ബിജു എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

