ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരിക്ക്.
ചെന്നൈയിൽ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്നാർഘട്ട ബയോളജിക്കൽ പാർക്കിനകത്ത് കൂടിയുള്ള വനംവകുപ്പിന്റെ സഫാരിക്കിടെയാണ് ചെന്നൈ സ്വദേശിയായ വഹീദ ബാനുവിന് പരിക്കേറ്റത്.
സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ വനംവകുപ്പിന്റെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. നിർത്തിയിട്ട
വാഹനത്തിന്റെ ഗ്രില്ലിലേക്ക് ചാടിക്കയറി, ചെറിയ ദ്വാരത്തിലൂടെ പുള്ളിപ്പുലി നടത്തിയ ആക്രമണത്തിൽ വഹീദയുടെ കൈക്കാണ് പരിക്കേറ്റത്. വാഹനം പെട്ടന്ന് എടുത്തതിനാൽ അപകടം ഒഴിവായി.
പരിക്കേറ്റ വഹീദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനും മകനും ഒപ്പമാണ് വഹീദ ബാനു ബന്നാർഘട്ടയിൽ എത്തിയത്.
ഈ ബയോളജിക്കൽ പാർക്കിൽ നേരെത്തെയും വിനോദസഞ്ചാരത്തിനെത്തിയവരെ പുള്ളിപ്പുലി ആക്രമിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ സമാനമായ രീതിയിൽ നടന്ന ആക്രമണത്തിൽ 12 കാരന് പരിക്കേറ്റിരുന്നു.
തുടർച്ചയായ ആക്രമണങ്ങൾ ബന്നാർഘട്ടയിൽ വനംവകുപ്പിന്റെ കവചിത വാഹനങ്ങളിൽ സഫാരി നടത്തുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

