തിരുവനന്തപുരം ∙ കേരള സ്റ്റാർട്ടപ് മിഷനിലെ യുണീക് ഐഡി സ്റ്റാർട്ടപ്പായ എലിക്സർ ജുവൽസിൽ രാജ്യാന്തര കമ്പനിയായ ബീറ്റാ ഗ്രൂപ്പിന്റെ നിക്ഷേപം. ലാബിൽ പ്രത്യേക താപനിലയും മർദവും ഉപയോഗപ്പെടുത്തി വജ്രങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുന്ന സ്റ്റാർട്ടപ്പാണിത്.
ഖനനം കുറയ്ക്കുന്നതിനും വജ്രം സാധാരണക്കാർക്കു കൂടി ലഭ്യമാക്കുന്നതിനുമുള്ള ബദലാണ് ഈ സാങ്കേതികവിദ്യ. ബീറ്റാ ഗ്രൂപ്പുമായി ചേരുന്നതോടെ ആഗോളവിപണിയിൽ ലാബ് വജ്രത്തെ എത്തിക്കാനാകും.
പി.ആർ.സൈരാജ് സ്ഥാപകനും, മിഥുൻ അജയ്, എം.മുനീർ, രാഹുൽ പച്ചിഗർ എന്നിവർ സഹസ്ഥാപകരുമായ എലിക്സർ കേരളത്തിൽ ആരംഭിച്ച് മുംബൈയിലും സൂറത്തിലുമായാണു പ്രവർത്തിക്കുന്നത്.
ഇന്റർനാഷനൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക(ജിഐഎ), സോളിറ്റയർ ജെമോളൊജിക്കൽ ലബോറട്ടറീസ്(എസ്ജിഎൽ) എന്നിവയുടെ സർട്ടിഫിക്കേഷനുള്ളതാണ് എലിക്സറിന്റെ വജ്രങ്ങൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

