ഇരിട്ടി∙ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ പിന്നാലെ മേഖലയിൽ മുന്നണികൾ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയ ചർച്ചകളിൽ. ഘടകകക്ഷികൾക്കു വീതം വയ്ക്കേണ്ട
സീറ്റുകളുടെ കാര്യത്തിൽ ഇരിട്ടി നഗരസഭയിൽ എൽഡിഎഫിലും യുഡിഎഫിലും ധാരണയായി. എൻഡിഎ ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
34 അംഗ ഇരിട്ടി നഗരസഭയിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു 2 ദിവസം മുൻപ് തന്നെ യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയിരുന്നു. കോൺഗ്രസ്19 സീറ്റിലും മുസ്ലിം ലീഗ് 13 സീറ്റിലും ആർഎസ്പിയും സിഎംപിയും 1 വീതം സീറ്റുകളിലും മത്സരിക്കും.
എൽഡിഎഫിൽ സിപിഎം 30 സീറ്റിൽ മത്സരിക്കും.
സിപിഐയ്ക്കു 3 സീറ്റും ഐഎൻഎലിന് ഒരു സീറ്റും നൽകി. നഗരസഭയിൽ വർധിച്ച ഒരു വാർഡ് സിപിഎം ഏറ്റെടുത്തു.
കഴിഞ്ഞ തവണ 29 സീറ്റിലാണു മത്സരിച്ചത്. ഇതിൽ 14 സീറ്റിൽ വിജയിച്ചു.
സിപിഐക്കു നൽകിയ 3 സീറ്റിലും ഐഎൻഎല്ലിനു നൽകിയ 1 സീറ്റിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ നിലനിർത്തുകയും വർധിച്ച ഒരു സീറ്റ് പിടിച്ചെടുക്കാനും സാധിച്ചാൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
മുന്നണികൾ മത്സരിക്കുന്ന വാർഡുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. 34 വാർഡുകളിലെയും സ്ഥാനാർഥികളെ 2 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
യുഡിഎഫിൽ മത്സരിക്കുന്ന വാർഡുകളുടെ കാര്യത്തിൽ പൊട്ടലും ചീറ്റലും ഇല്ലാതെ പരിഹരിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസവുമായാണ് സ്ഥാനാർഥി നിർണയത്തിലേക്കു കടന്നത്.
ധാരണപ്രകാരം വട്ടക്കയം, എടക്കാനം, കീഴുർകുന്ന്, വള്ളിയാട്, നരിക്കുണ്ടം, പയഞ്ചേരി, വികാസ് നഗർ, അത്തിത്തട്ട്, മീത്തലെപുന്നാട്, താവിലാകുറ്റി, പുന്നാട് ഈസ്റ്റ്, പുന്നാട്, ആവിലാട്, നടുവനാട്, വളോര, ആവട്ടി, ചാവശ്ശേരി ടൗൺ, മണ്ണോറ പറയാനാട് എന്നീ വാർഡുകളിൽ കോൺഗ്രസ്സും വെളിയമ്പ്ര, കീഴുർ, കൂളിചെമ്പ്ര, ഇരിട്ടി, പയഞ്ചേരിമുക്ക്, പുറപ്പാറ, ഉളിയിൽ, കൂരൻമുക്ക്, നരയംപാറ, നെടിയഞ്ഞിരം, ചാവശ്ശേരി വെസ്റ്റ്, 19–ാം മൈൽ, പെരിയത്തിൽ വാർഡുകളിൽ മുസ്ലിം ലീഗും കട്ടേങ്കണ്ടം സിഎംപിയും ആട്യലത്ത് ആർഎസ്പിയും മത്സരിക്കും.
കഴിഞ്ഞ തവണ യുഡിഎഫിൽ കോൺഗ്രസിനു മൂന്നും മുസ്ലിം ലീഗിനു എട്ടും വാർഡുകളിലാണ് വിജയം. പ്രതീക്ഷ വച്ച ചില വാർഡുകൾ കൈവിട്ടു പോയിരുന്നു.
എസ്ഡിപിഐ വിജയിച്ച വാർഡുകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. കഴിഞ്ഞ തവണ വിജയിച്ച വാർഡുകൾ ബിജെപി നിലനിർത്തുകയും പുതിയ വാർഡുകൾ പിടിച്ചെടുക്കുകയും ചെയ്താൽ എൽഡിഎഫിനെയും യുഡിഎഫിനെയും ഇതു ഒരു പോലെ ബാധിക്കും.
കഴിഞ്ഞ വർഷത്തേതിന്റെ 5 ഇരട്ടി വാർഡുകൾ നേടുമെന്നാണു ബിജെപി പക്ഷം.
അയ്യൻകുന്ന് പഞ്ചായത്തിൽ യുഡിഎഫിലും എൽഡിഎഫിലും സീറ്റ് നില ധാരണയായി. എൽഡിഎഫിൽ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു തുടങ്ങി.
സിപിഎം11 സീറ്റിലും സിപിഐ 2 സീറ്റിലും കേരള കോൺഗ്രസ് എം 3 സീറ്റിലും മത്സരിക്കും. യുഡിഎഫിൽ കോൺഗ്രസ് 14 സീറ്റിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം 2 സീറ്റിലും മത്സരിക്കും.
മത്സരിക്കുന്ന വാർഡുകളുടെ കാര്യത്തിൽ ഉടൻ തീരുമാനമാകും.
ആറളത്ത് എൽഡിഎഫിൽ ധാരണയായി. സിപിഎം12 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോൺഗ്രസ് 3 സീറ്റിലും മത്സരിക്കും.
വിയറ്റ്നാം, ചതിരൂർ, കീഴ്പ്പളളി, വെളിമാനം സീറ്റുകളാണ് സിപിഐക്കു നൽകിയത്. കുണ്ടുമാങ്ങോട്, എടൂർ, ഉരുപ്പുംകുണ്ട് വാർഡുകൾ കേരള കോൺഗ്രസ് എമ്മിനു നൽകി.
ആറളത്ത് യുഡിഎഫിൽ അന്തിമ തീരുമാനമായില്ല. മുസ്ലിം ലീഗിന് നൽകേണ്ട
സീറ്റുകൾ സംബന്ധിച്ചു ധാരണയായെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകേണ്ട സീറ്റുകളുടെ കാര്യത്തിൽ ചർച്ച തുടരുകയാണ്.
പായത്തും യുഡിഎഫ്, എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.
കോൺഗ്രസ് 17 വാർഡിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം, മുസ്ലിം ലീഗ് എന്നീ കക്ഷികൾ ഓരോ വാർഡിലും മത്സരിക്കും. കിളിയന്തറയിൽ കേരള കോൺഗ്രസും ആനപ്പന്തിയിൽ മുസ്ലിം ലീഗുമാണ് മത്സരിക്കുക.
സിപിഎം 17 വാർഡിലും സിപിഐ, കേരള കോൺഗ്രസ് എം കക്ഷികൾ ഓരോ വാർഡിലും മത്സരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

