ശിഷ്യ ശ്രേഷ്ഠ അവാർഡിന് അപേക്ഷ ക്ഷണിച്ചു:
പത്തനംതിട്ട ∙ സംസ്ഥാന തലത്തിൽ വിദ്യാർഥികൾക്കുള്ള ശിഷ്യ ശ്രേഷ്ഠ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
പഠനത്തോടൊപ്പം മികച്ച സാമൂഹിക സേവനങ്ങളും ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളും നടത്തുന്ന സന്നദ്ധ പ്രവർത്തകരായ വിദ്യാർഥികൾക്ക് സംസ്ഥാന തലത്തിൽ മാസ്റ്റേഴ്സ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരമാണ് ‘ശിഷ്യ ശ്രേഷ്ഠ’ അവാർഡ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് തലത്തിലുള്ള മികച്ച മാതൃകാ സാമൂഹിക പ്രവർത്തകരായ വിദ്യാർഥികൾക്കാണ് ഈ അവാർഡ് നൽകുന്നത്.
അർഹരായ വിദ്യാർഥിയുടെ പേര് പിടിഎകൾക്കും സന്നദ്ധ സംഘടനകൾക്കും ഏതെങ്കിലും അവാർഡ് നേടിയ സാമൂഹിക പ്രവർത്തകർക്കും ശുപാർശ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ കെ.ജി.റെജി, ചീഫ് കോഓർഡിനേറ്റർ, സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം, നളന്ദ, ഇടപ്പരിയാരം പി.ഒ 689643, ഇലന്തൂർ, പത്തനംതിട്ട
എന്ന വിലാസത്തിൽ ഡിസംബർ 31 ന് മുൻപ് ലഭിച്ചിരിക്കണം. അപേക്ഷാ ഫോറത്തിനും വിവരങ്ങൾക്കും: 9048685287
‘വൈൻ ‘ഡ്രൈവ് 2025’ സൗജന്യ പരിശീലനം
റാന്നി ∙ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗത്തിന്റെ കമ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി നാളെ 12.30ന് ഹോം മെയ്ഡ് വൈൻ നിർമാണത്തിൽ ‘വൈൻ ഡ്രൈവ് 2025’ സൗജന്യ പരിശീലനം നൽകും. ഫോൺ: 9188721423.
പരിശീലന പദ്ധതി
തിരുവല്ല ∙മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എംഎസ്എംഇ ടെക്നോളജി ഡവലപ്മെന്റ് സെന്റർ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ, കംപ്യൂട്ടർ ഹാഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് എന്നീ കോഴ്സുകളിൽ 6 മാസത്തെ പരിശീലനം നൽകുന്നു.
എസ് സി, എസ്ടി വിഭാഗത്തിൽ ഉള്ളവർക്കു പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. 19ന് ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷിക്കാം.
8129988725.
അധ്യാപക ഒഴിവ്
തിരുവല്ല ∙അഴിടിയത്തുചിറ ഗവ. ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്.
അസൽ സർട്ടിഫിക്കറ്റുമായി നാളെ 11 ന് സ്കൂളിലെത്തണം.
തിമിര ശസ്ത്രക്രിയാ ക്യാംപ് 15ന്
തിരുവല്ല∙ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ലാ അന്ധതാ നിവാരണ സമിതി , ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാംപ് 15ന് 9ന് രാജൻ ജ്വല്ലറി കോംപ്ലക്സിൽ നടക്കും. അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ പരിശോധിക്കുന്നതും തിരഞ്ഞെടുക്കപ്പെടുന്ന രോഗികളെ അന്നു തന്നെ തിരുനൽവേലിയിൽ കൊണ്ടു പോകും. 19ന് രാവിലെ തിരുവല്ലയിൽ എത്തിക്കും.
പ്രായാധിക്യമുള്ളവരുടെയും, മറ്റു രോഗമുള്ളവരുടെയും ഒപ്പം ഒരാൾക്കു സ്വന്തം ചെലവിൽ അനുഗമിക്കുന്നതിന് അനുവദിക്കും. ആധാർ കാർഡും, കോപ്പിയും കൈവശം സൂക്ഷിക്കേണ്ടതുമാണ്.9947291334
വൈദ്യുതിമുടക്കം
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലെ വൈക്കത്തില്ലം ഗോവിന്ദൻകുളങ്ങര, ബ്രഹ്മസ്വംമഠം, ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
പരിശീലന പദ്ധതി
തിരുവല്ല ∙മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എംഎസ്എംഇ ടെക്നോളജി ഡവലപ്മെന്റ് സെന്റർ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ, കംപ്യൂട്ടർ ഹാഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് എന്നീ കോഴ്സുകളിൽ 6 മാസത്തെ പരിശീലനം നൽകുന്നു.
എസ് സി, എസ്ടി വിഭാഗത്തിൽ ഉള്ളവർക്കു പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. 19ന് ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷിക്കാം.
8129988725.
മൊബൈൽ ഫോൺ റിപ്പയറിങ്
പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 17 ന് ആരംഭിക്കുന്ന 30 ദിവസത്തെ മൊബൈൽ ഫോൺ റിപ്പയറിങ് സൗജന്യ പരിശീലനത്തിന് സീറ്റ് ഒഴിവുണ്ട്.
പ്രായം 18- 49. ഫോൺ: 0468 2270243 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

