കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. നിലവിലുള്ള സ്റ്റേഷന്റെ മുൻവശം മോടി കൂട്ടുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ അടച്ചിടും.
നിലവിലുള്ള ടിക്കറ്റ് കൗണ്ടർ വടക്കുഭാഗത്തേക്ക് മാറ്റും. സ്റ്റേഷന്റെ മുൻഭാഗം പൂർണമായി ഇന്റർലോക്ക് പാകും.
രണ്ടാം പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറുഭാഗവും ഇന്റർലോക്ക് ചെയ്ത് പാർക്കിങ് സൗകര്യമൊരുക്കും.
സ്റ്റേഷൻ റോഡിലെ ഓവുചാൽ നിർമാണം വേഗത്തിൽ നടക്കുന്നു. റോഡ് വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്ന ജോലിയും പിന്നാലെ നടക്കും.
വടക്കുഭാഗത്തെ മേൽനടപ്പാലം നിർമാണവും തുടങ്ങി. ലിഫ്റ്റ് സൗകര്യത്തോടെയാണു മേൽനടപ്പാലം നിർമിക്കുന്നത്.
നാട്ടുകാർക്ക് പ്രയോജനപ്പെടുന്ന വിധം പ്ലാറ്റ്ഫോമിനു പുറത്തേക്കും നടപ്പാലം നിർമിക്കും.
സ്റ്റേഷനിലേക്കുള്ള പ്രധാന കവാടം മോടികൂട്ടുന്നതിന്റെ ഭാഗമായി അടയ്ക്കുമ്പോൾ മറ്റു രണ്ടു ഭാഗങ്ങളിൽ കൂടി പ്ലാറ്റ്ഫോമിലേക്ക് കടക്കാനുള്ള സൗകര്യം ഒരുക്കും. പ്രധാന കാത്തിരിപ്പ് കേന്ദ്രം അടച്ചിടുമ്പോൾ വടക്കുവശത്തെ സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രം എല്ലാവർക്കുമായി തുറന്നുനൽകും.
ശീതീകരിച്ച വിശ്രമ മുറിയിലും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 10 കോടിയുടെ വികസന പ്രവർത്തനമാണ് സ്റ്റേഷനിൽ നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

