കൽപറ്റ ∙ പരിസ്ഥിതി പ്രവർത്തകരുടെയും വിഷയ വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും എതിർപ്പ് മാനിക്കാതെ നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ ( കേരള – ഭേദഗതി) ബില്ലിനും 1961 ലെ കേരള ഫോറസ്റ്റ് പ്രൊട്ടക്ഷൻ (ഭേദഗതി ) ബില്ലിനും അംഗീകാരം നൽകാതെ തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കോ എക്സിസ്റ്റൻസ് കലക്ടീവ് കേരളയും ഗവർണറോടും രാഷ്ട്രപതിയോടും അഭ്യർഥിച്ചു.
യാതൊരു ശാസ്ത്രീയ അടിത്തറയും വിഷയ വിദഗ്ധരുടെ പിന്തുണയും ഇല്ലാത്തതും ജനാധിപത്യവിരുദ്ധവും വനം-വന്യജീവി വിരുദ്ധവും ആയ ബിൽ ഫെഡറൽ തത്വങ്ങളെ മാനിക്കാത്തതും നിയമവിരുദ്ധവുമാണ്. കൺകറന്റ് ലിസ്റ്റിൽ പെട്ട
നിയമം എകപക്ഷീയമായി ഭേദഗതി ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. ഒരു ദശാബ്ദമായി സംഘടിതമായി ചില മത മേലധ്യക്ഷൻമാരും ഖനന – വനം കയ്യേറ്റ ലോബിയും ബോധപൂർവം അഴിച്ചു വിട്ട
വനം വന്യജീവി വിദ്വേഷത്തിന്റെ ബാക്കിപത്രമാണ് നിയമസഭ പാസാക്കിയ ബിൽ. നിർദിഷ്ട
നിയമം തലവേദനയ്ക്കു പരിഹാരമായി തല മുറിച്ചു കളയുന്നതു പോലെ ബുദ്ധിശൂന്യവും അസംബന്ധവുമാണ്. മലയോര സംഘടിത വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്തുന്ന രാഷ്ട്രീയഗിമ്മിക്ക് കൂടിയാണീ ബിൽ.
വന്യജീവി മനുഷ്യ സംഘർഷം ആദിവാസികളെയും വനമേഖലയിലെ യഥാർഥ കർഷകരെയും വിശ്വാസത്തിലെടുത്ത് ശാസ്ത്രീയമായി പരിഹരിക്കുകയാണ് വേണ്ടത്.
വന്യജീവികളെ കൊന്നൊടുക്കൽ ആത്യന്തികമായി പ്രശ്നം വഷളാക്കുമെന്നും പരിസ്ഥിതി സ്നേഹികൾ പറഞ്ഞു.എൻ. ബാദുഷ അധ്യക്ഷനായ യോഗത്തിൽ ടി.എസ്.സന്തോഷ്, വീണ മരത്തൂർ, എം.എൻ.
ജയചന്ദ്രൻ, കെ.എ.സുലൈമാൻ, അൻവർ സാദത്ത് നിലമ്പൂർ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, മീരാ രാജേഷ്, ടി.വി. രാജൻ, സത്യൻ മേപ്പയൂർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

