കണ്ണൂർ ∙ ആറളം പഞ്ചായത്ത് എടൂരിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. മർദനത്തിൽ പരുക്കേറ്റെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ആറു പേർ ചികിത്സ തേടി.
എൽഡിഎഫ് പ്രവർത്തകരായ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജെ.
ജെസിമോൾ, പഞ്ചായത്ത് അംഗം ഷീബ രവി, രജനി എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും യുഡിഎഫ് പ്രവർത്തകരായ പൊയിലൻ യസീദ്, കണ്ണിപ്പൊയിൽ റാഫി എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൂതക്കുണ്ട് വാർഡിലെ കുരുക്കളെ വീട്ടിൽ റസീനയുടെ മാതാപിതാക്കളുടെ വോട്ട് തള്ളിയത് വീണ്ടും ചേർക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണു സംഘർഷത്തിൽ കലാശിച്ചത്.
പേരുകൾ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കുന്നതിനായി മകൾ റസീന അപേക്ഷ നൽകി രേഖകളുമായി ഓഫിസിൽ എത്തിയിരുന്നു. ഇതുസംബന്ധിച്ചു ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടക്കുന്നതിനിടെയാണു ഇരുപക്ഷത്തെയും പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്.
സംഘർഷത്തിനു പിന്നാലെ എടൂരിലുള്ള കോൺഗ്രസ് ഓഫിസിലേക്ക് എൽഡിഎഫ് പ്രവർത്തകർ അതിക്രമിച്ചു കയറിയതായും പരാതിയുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ എടൂർ ടൗണിൽ പ്രകടനം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

