കോഴിക്കോട്∙ ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ അതിതീവ്ര സംരക്ഷണ മേഖലയിൽ നിരീക്ഷണവും ജില്ലാ ആസ്ഥാനങ്ങളിലും റെയിൽവേ, ബസ് സ്റ്റാൻഡ്, ബീച്ച്, നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്നലെ രാത്രി വരെ നടന്നു. പരിശോധനയിൽ നൂറിലേറെ പൊലീസുകാരും റെയിൽവേ, ആർആർആർഎഫ് സംഘവും പങ്കെടുത്തു. മിഠായിത്തെരുവ്, കെഎസ്ആർടിസി, പുതിയ ബസ് സ്റ്റാൻഡ്, ബീച്ച്, കോടതി സമുച്ചയം എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. പരിശോധനയ്ക്കു ഫറോക്ക്, മെഡിക്കൽ കോളജ്, ടൗൺ എസിപിമാരും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

