നെന്മാറ∙ മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ നെന്മാറ സോളർ പ്ലാന്റിനു മുന്നിൽ രൂപപ്പെട്ട കുഴി വാഹനങ്ങൾക്കു ഭീഷണി.
പാതയ്ക്കടിയിലൂടെ പോകുന്ന പോത്തുണ്ടി ശുദ്ധജല വിതരണ പൈപ്പ് ലൈൻ പൊട്ടിയാണു കുഴി രൂപപ്പെട്ടത്. ചോർച്ച കണ്ടപ്പോൾ മണ്ണും കല്ലും ഇട്ടു മൂടിയെങ്കിലും രണ്ടു ദിവസത്തിനകം വീണ്ടും പഴയപടിയായി.
പൈപ്പ് ലൈൻ നന്നാക്കാനുള്ള നടപടി ഇല്ലാതായതോടെ 10 ദിവസമായി ജലം പാഴാവുകയാണ്. രാത്രി പലരും കുഴിയിൽ ചാടി അപകടത്തിൽ പെടുന്നുണ്ട്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പാതയിലെ പൈപ്പ് ലൈൻ ചോർച്ച നന്നാക്കി കുഴി അടയ്ക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

