കാസർകോട് ∙ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന നവ സംരംഭകർക്കു വേണ്ടിയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ -വിദ്യാർഥി ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് ഡിസംബർ 22ന് എൽബിഎസ് കോളജ് ഓഫ് എൻജിനീയറിങിൽ നടക്കും. വിദ്യാർഥികൾ, യുവ ഗവേഷകർ തുടങ്ങിയവർക്ക് അവരുടെ ആശയങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രചോദനവും വിദഗ്ധോപദേശവും സഹായവും നൽകുക എന്നതാണ് ലക്ഷ്യം.
സംരംഭകത്വം, സാങ്കേതിക നവീകരണം, സാമൂഹിക മാറ്റങ്ങൾ എന്നിവയിൽ വിദ്യാർഥികളുടെ പങ്കാളിത്തം വർധിപ്പിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു.
യുവജനങ്ങളിൽ നൂതന ചിന്തകളും സംരംഭകത്വ കാഴ്ചപ്പാടുകളും വളർത്തുക. കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സംരംഭകർ, വ്യവസായ വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും ഇത്.
വിദ്യാർഥികളുടെ ആശയങ്ങളെ പ്രായോഗിക സ്റ്റാർട്ടപ്പുകളായി വളർത്താനുള്ള അവസരങ്ങൾ ഒരുക്കി കേരളത്തിന്റെ സംരംഭക ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും ഐഇഡിസി സമ്മിറ്റ് സംഘടിപ്പിച്ചു വരുന്നത്.
സംസ്ഥാനത്തുടനീളമുള്ള 550ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 1000ത്തിലധികം അധ്യാപകരും 10,000ത്തിലധികം വിദ്യാർഥികളും പങ്കെടുക്കും. കെഎസ്യുഎമ്മിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഐഇഡിസി സെന്ററുകൾ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ, നവോത്ഥാന നേതാക്കൾ തുടങ്ങിയവർ ഉച്ച കോടിയിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കും പ്രവേശന ടിക്കറ്റുകൾക്കും https://iedcsummit.in/. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

