കോഴിക്കോട് ∙ ഇത്തിളാംകുന്നിന്റെ ചെരിവിൽ നിന്നും മണ്ണെടുക്കുന്നത് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമായതിനാൽ മണ്ണെടുക്കുന്നില്ലെന്ന് ജില്ലാ കലക്ടറും രാമനാട്ടുകര നഗരസഭാ സെക്രട്ടറിയും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
16 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ അറുപതോളം വീടുകളുളള കുന്നിൻചെരിവിൽ നടക്കുന്ന മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ പരാതി തീർപ്പാക്കിയാണ് ഉത്തരവ്. 1982 ൽ ചെമ്മലിൽ ജുമാ മസ്ജിദിന് സമീപം മണ്ണെടുത്ത് മൂന്നു പേർ മരിച്ച സ്ഥലമാണിതെന്ന് പ്രദേശവാസിയായ ഗണേശൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
ഇത്തിളാംകുന്നിന്റെ ചെരുവിൽ 1.4 സെന്റ് ചെങ്കുത്തായ സ്ഥലത്തിനുടമയായ വ്യക്തിക്ക് അയൽവാസികളുടെ സമ്മതമില്ലാതെ രാമനാട്ടുകര നഗരസഭ നൽകിയ നിർമാണ അനുമതി റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.അടിയന്തര നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രാമനാട്ടുകര നഗരസഭാ സെക്രട്ടറി സ്ഥലപരിശോധന നടത്തിയിരുന്നു.
മണ്ണെടുക്കാനുള്ള ലൈസൻസും ബിൽഡിങ് പെർമിറ്റും റദ്ദാക്കിയതായി നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

