ചവറ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ആവശ്യപ്പെട്ടു. വേണുവിന്റെ ബന്ധുക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീഴ്ച പറ്റിയത് ആർക്കെന്ന് അന്വേഷിക്കണം. ആ വീഴ്ച ഇനി ഒരാൾക്കും ഉണ്ടാകാതിരിക്കാനുള്ള സത്വര നടപടിയും ഉണ്ടാകണം.
2 ദിവസത്തിനുള്ളിൽ ആരോഗ്യ മന്ത്രിയെ കണ്ട് വീട്ടുകാരുടെ സങ്കടം അറിയിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ച മറയ്ക്കാൻ തട്ടിക്കൂട്ട് റിപ്പോർട്ട്:ഭാരതീയ ദലിത് കോൺഗ്രസ്
ഗുരുതരമായ വീഴ്ചയെ മറച്ചുവയ്ക്കാൻ തട്ടിക്കൂട്ടിയ റിപ്പോർട്ടാണ് ആരോഗ്യവകുപ്പ് സമർപ്പിച്ചിരിക്കുന്നതെന്ന് ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.
ശശി വേണുവിന്റെ വീടു സന്ദർശിച്ച ശേഷം പറഞ്ഞു. ആശുപത്രിയുടെ വീഴ്ച മറച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് തയാറാക്കിയിരിക്കുന്നത്.
മരണം ഉണ്ടാകുമെന്ന് രോഗി മുൻകൂർ വിളിച്ചു പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഇത് കേരളത്തിൽ തന്നെ അപൂർവമാണ്.
സർക്കാർ കുടുംബത്തെ ഏറ്റെടുത്ത് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.ബാബു രാജ്, ജോയിന്റ് സെക്രട്ടറി സി.കെ.രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ, പന്മന ബ്ലോക്ക് പ്രസിഡന്റ് പന്മന രവി, രാജൻ വടുതല.
രഞ്ജിത്ത്, രാമു, ഗോപൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

