ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
സ്കൂളിൽ കിച്ചൺ കം സ്റ്റോർ
ചാരുംമൂട്∙ ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് ചുനക്കര ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച കിച്ചൺ കം സ്റ്റോർ ജില്ലാ പഞ്ചായത്തംഗം കെ.തുഷാര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പ്രവീൺ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ആർ.അജിത, പഞ്ചായത്തംഗം അനു, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സജി ജോൺ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അമൃത നന്ദിനി, പിടിഎ വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി പി.പ്രമോദ് എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി മുടക്കം
പുന്നപ്ര∙ ആദംകവല, അസംബ്ലി ഈസ്റ്റ്, പതാരി പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ∙ കുഞ്ചൻ നമ്പ്യാർ സ്മാരകം ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മാരാരിക്കുളം∙ കെഎസ്ഇബി കലവൂർ സെക്ഷന്റെ കലവൂർ സൗത്ത്, കലവൂർ ഈസ്റ്റ്, ചെറിയ കലവൂർ, പാർവതി ഐസ്, റജിസ്ട്രാർ ഓഫിസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ ഒന്നു വരെ മുടങ്ങും. ∙ കേരള സ്പിന്നേഴ്സ്, കലവൂർ വെസ്റ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇനനു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

