കോഴിക്കോട്∙ ഇന്റർനാഷനൽ എക്സ്പെരിമെന്റൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള രാജ്യാന്തര സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം (അര ലക്ഷം രൂപ) കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ‘ദിനോസറിന്റെ മുട്ട’ നേടി. മികച്ച സംവിധായകനുള്ള പുരസ്കാരവും ശ്രുതിൽ മാത്യു നേടി.
റഷ്യൻ ചിത്രമായ ‘ലിറ്റിൽ ഫാക്റ്റ്’, മലയാള സിനിമയായ ‘എവരിതിങ് ഈസ് മോർ ബ്യൂട്ടിഫുൾ ബിക്കോസ് വീ ആർ ഡൂംഡ്’ എന്നിവ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടി.
‘സൈലന്റ് പോർട്രൈറ്റ്സ്’ സിനിമയിലെ ഗാർഗി അനന്തനും ‘ഹാഫ് ഓഫ് എവരിതിങ്’ സിനിമയിലെ ദേവി വർമയും മികച്ച അഭിനേതാവിനുള്ള അവാർഡ് പങ്കിട്ടു. ഡിയർ ടീച്ചർ സിനിമയിലെ അഭിനയത്തിന് ബാലതാരം അനഘ പ്രത്യേക പുരസ്കാരം നേടി.
‘എവരിതിങ് ഈസ് മോർ ബ്യൂട്ടിഫുൾ ബിക്കോസ് വീ ആർ ഡൂംഡ്’ സിനിമയിലൂടെ അതുൽ കിഷൻ മികച്ച തിരക്കഥാകൃത്തിനും മികച്ച എഡിറ്റർക്കുമുള്ള പുരസ്കാരങ്ങൾ നേടി.
‘ദിനോസോറിന്റെ മുട്ട’യുടെ ഛായാഗ്രാഹക ഭവ്യ രാജ് മികച്ച സിനിമാറ്റോഗ്രഫി പുരസ്കാരം നേടി. ‘ഉണ്മെയ്’ മറാത്തി സിനിമയിലൂടെ ദേവേഷ് കൻസെ മികച്ച സൗണ്ട് ഡിസൈനറായി തിരഞ്ഞെടുക്കപ്പെട്ടു.
‘നെമെസിസ്’ എന്ന തുർക്കി സിനിമയിലൂടെ വാൾഡർ മാർട്ടിനസ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം നേടി.
40 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 94 സിനിമകളാണ് മേളയിലെത്തിയത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 13 സിനിമകളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. ഡോക്യുമെന്ററി സംവിധായകൻ രാജേഷ് ജയിംസ്, ചെന്നൈയിൽനിന്നുള്ള സംവിധായിക ഐതിഹ്യ അശോക്കുമാർ, ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ അർജുൻ, ജൂറി അംഗം എ.
മുഹമ്മദ് എന്നിവർ പുരസ്കാരങ്ങൾ നൽകി. തുടർന്ന് മേളയുടെ സമാപന ചിത്രമായി ഇറാൻ ചിത്രം ‘ദ് പെൻസിൽ’ പ്രദർശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

