കോഴിക്കോട് ∙ ഒമാന്റെ സുപ്രധാന നഗരമായ സലാലയിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് സലാലയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നിർത്തിവച്ചതിലൂടെ പ്രവാസി മലയാളികൾക്ക് ദുരിതമായതായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ് അഭിപ്രായപ്പെട്ടു.
സലാലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് പ്രവാസികളെ കടുത്ത യാത്രാ ദുരിതത്തിലേക്ക് തള്ളിവിട്ട് എയർ ഇന്ത്യ എക്സ്പ്രസ് സലാലയിലേക്കുള്ള അവരുടെ വിമാന സർവീസുകൾ ഏകപക്ഷീയമായി നിർത്തി വച്ച നടപടി പ്രവാസികളോട് കാണിക്കുന്ന കടുത്ത അവഗണനയാണ്. സാധാരണക്കാരായ തൊഴിലാളികളാണ് പ്രധാനമായും എയർ ഇന്ത്യ എക്സ്പ്രസ് സർവീസിനെ ആശ്രയിച്ചിരുന്നത്.
സർവീസ് റദ്ദാക്കിയതോടെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ നൽകി മറ്റ് എയർലൈനുകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് പ്രവാസികൾ എത്തിയിരിക്കുന്നു.
ഇത് അവധിക്ക് നാട്ടിലേക്ക് പോകാനും അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യാനുമുള്ള അവരുടെ സാഹചര്യങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
വ്യോമയാന മന്ത്രാലയം, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ എന്നിവരുമായി ബന്ധപ്പെട്ട് സർവീസുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
ദോഹ, അബുദാബി, ഷാർജ, ഫുജൈറ, ദുബായ് തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയോ അല്ലെങ്കിൽ മസ്കത്തിലേക്ക് ബസ് മാർഗം വന്ന് അവിടെ നിന്നുള്ള വിമാന സർവീസുകളെ ആശ്രയിച്ചു മാത്രമേ ഇപ്പോൾ നാട്ടിലെത്താൻ സാധിക്കുന്നുള്ളൂ എന്നത് ഗൗരവപൂർവം പരിഗണിച്ച് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രവാസി കേരളീയകാര്യ മന്ത്രി പി.രാജീവിന് നിവേദനം നൽകാനും തീരുമാനിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

