പഴയങ്ങാടി ∙ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മാടായി ഗവ.ബോയ്സ് ഹൈസ്കൂളിന്റെ കളിസ്ഥലമായ മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം നിർമാണം ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ശുചിമുറി കെട്ടിട
നിർമാണമാണു നടക്കുന്നത്. സംസ്ഥാന സർക്കാർ 1.50 കോടി രൂപയാണു സ്റ്റേഡിയം നിർമാണത്തിന് അനുവദിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നു മന്ത്രി വി.അബ്ദുറഹ്മാനാണു പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
എന്നാൽ ദേവസ്വത്തിന്റെ ഭൂമിയിലാണു നിലവിലെ പാളയം ഗ്രൗണ്ടെന്നും ഇവിടെ ആവിഷ്കരിച്ചിട്ടുള്ള സ്റ്റേഡിയം നിർമാണത്തിൽനിന്നു പിന്മാറണമെന്നുള്ള നിവേദനം എംഎൽഎയ്ക്കു നൽകിയിരുന്നെങ്കിലും സ്റ്റേഡിയം നിർമാണം ആരംഭിക്കുകയായിരുന്നു.
ചിറക്കൽ കോവിലകത്തിന്റെ കീഴിലുള്ള മാടായിക്കാവ് ദേവസ്വത്തിന്റെ മാടായി അംശം ദേശത്തെ റിസർവേ മുപ്പതിൽ രണ്ട് എയിൽപെട്ട സ്ഥലം മാടായി ഗവ.ബോയ്സ് ഹൈസ്കൂൾ കളിസ്ഥലമായി ഉപയോഗിക്കുന്നതാണെന്നും ഇവിടെ സ്റ്റേഡിയം നിർമിക്കുന്നതോടെ ദേവസ്വം ഭൂമി നഷ്ടപ്പെടുമെന്നും ഇതു സംരക്ഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടും ചിറക്കൽ കോവിലകം ദേവസ്വം ജില്ലാ ഭരണകൂടത്തിനു നിവേദനം നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

