അഗളി (പാലക്കാട്) ∙ നിർമാണം പാതിയിൽ നിലച്ച വീടിന്റെ സൺഷേഡ് തകർന്നുവീണ് സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു. ഒരു കുട്ടിക്കു പരുക്കേറ്റു.
അട്ടപ്പാടി മുക്കാലി കരുവാര ഉന്നതിയിലെ അജയ്– ദേവി ദമ്പതികളുടെ മക്കളായ ആദി (7), അജ്നേഷ് (4) എന്നിവരാണു മരിച്ചത്. അജയ്യുടെ സഹോദരി താഴെ തൊഡുക്കി ഉന്നതിയിലെ അനിതയുടെയും മുരുകന്റെയും മകൾ അഭിനയയ്ക്കാണ് (6) പരുക്കേറ്റത്.
മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോർജ് എൽപി സ്കൂളിൽ വിദ്യാർഥികളാണ്.
ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവം. കുട്ടികൾ കളിക്കുന്നതിനിടെ വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീഴുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികൾ സ്ലാബിനടിയിൽപെട്ട കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഭിനയയെ പ്രഥമശുശ്രൂഷ നൽകി വീട്ടിലേക്കയച്ചു. അജന്യയാണ് മരിച്ച കുട്ടികളുടെ സഹോദരി.
2016ൽ ഐടിഡിപി ഉന്നതിയിലെ രമേശിന് അനുവദിച്ച വീടാണ് തകർന്നത്.
4.64 ലക്ഷം രൂപ അനുവദിച്ചതിൽ 3.32 ലക്ഷം കൈപ്പറ്റിയിരുന്നതായി അധികൃതർ പറഞ്ഞു. പണമില്ലാത്തതിനെ തുടർന്നാണ് നിർമാണം നിലച്ചത്.
ഇത്തരം ഒട്ടേറെ വീടുകൾ ഉന്നതികളിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

