നാരങ്ങാനം ∙ അച്ഛന്റെ ഓർമയ്ക്കായി മകൻ പഞ്ചായത്തിന് നൽകിയ സ്ഥലത്ത് അങ്കണവാടി കെട്ടിടം നിർമിച്ചു. നാരങ്ങാനം പഞ്ചായത്ത് ആലുങ്കൽ വാർഡിൽ അഞ്ചുതോട് കേന്ദ്രമായി സ്വന്തമായി സ്ഥലത്ത് അങ്കണവാടി എന്ന ഏറെ നാളത്തെ ആവശ്യമാണ് പൂർത്തീകരിച്ചിരിക്കുന്നത്.
വാർഡ് അംഗം കൂടിയായ മായ ഹരിശ്ചന്ദ്രപ്രസാദിന്റെ ഭർത്താവ് തന്റെ അച്ഛൻ തൈക്കൂട്ടത്തിൽ പരമേശ്വര പണിക്കരുടെ ഓർമയ്ക്കായി സൗജന്യമായി പഞ്ചായത്തിന് നൽകിയ സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടിക്കെട്ടിടം നിർമിക്കുകയായിരുന്നു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ നിർവഹിച്ചു. മായ ഹരിശ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

